l o a d i n g

ഗൾഫ്

കേളി സില്‍വര്‍ ജൂബിലിക്ക് പ്രൗഢഗംഭീര തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 12, 2025

റിയാദ്: റിയാദിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷപരമ്പരക്ക് കഴിഞ്ഞ ദിവസം തുടക്കമായി.

ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ഥികള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ട് ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച 'ടിഎസ്ടി മെറ്റല്‍സ് - കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍' ആയിരുന്നു ഉദ്ഘാടന പരിപാടി. ഉമ്മുല്‍ ഹമാമിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷാജി റസാഖ് ആമുഖം അവതരിപ്പിച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ അധ്യക്ഷനായ ചടങ്ങില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ലോഞ്ചിംഗ് വീഡിയോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.

കേളി രക്ഷാധികാരി സമിതി അംഗങ്ങള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ടിഎസ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മധുസൂധനന്‍, അനാദി അല്‍ ഹര്‍ബി പ്രതിനിധി പ്രിന്‍സ് തോമസ്, കുദു വൈസ് പ്രസിഡണ്ട് ഇമാദ് മുഹമ്മദ് സലിം, റീജിണല്‍ ഡയറക്ടര്‍ അമിത്ത് ജെയിന്‍, ഡിപിഎസ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ രജനി ഗുപ്ത, മെസ്‌ട്രോ പിസ്സ ഓപ്പറേഷന്‍ മാനേജര്‍ കെ പി. മഹേഷ്, ക്രിസ്റ്റല്‍ ഗ്രൂപ്പ് പ്രതിനിധി മുഹമ്മദ് ബാസില്‍, എംഎആര്‍ പ്രൊജക്റ്റ് പ്രതിനിധി ഷരൂബ്, ഗ്രാന്‍ഡ് ലക്കി റെസ്റ്ററെന്റ് മാനേജിംഗ് ഡയറക്ടര്‍ മന്‍സൂര്‍, ഫ്യുച്ചര്‍ സ്റ്റീല്‍ ക്രാഫ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുകേഷ് കുമാര്‍, ഖ്യു സോള്‍ സൊല്യുഷന്‍ പ്രതിനിധി ലിജു ആന്‍ഡ് റോബിന്‍, റിയാദ് മീഡിയ ഫോറം രക്ഷാധികാരി നാസറുദ്ദീന്‍ വി.ജെ, വീക്ഷണം ലേഖകന്‍ നാദര്‍ ഷാ, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, ഒഐസിസി പ്രസിഡണ്ട് സലിം കളക്കര, ഐഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസര്‍ കുറുമാത്തൂര്‍, എന്‍ ആര്‍ കെ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായ്, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബഹാന്‍, സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡിസംബറില്‍ കേളി സാഹിത്യോത്സവം എന്ന പേരില്‍ നാട്ടിലെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് മാധ്യമ സെമിനാര്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026