l o a d i n g

ഗൾഫ്

അഞ്ചാമത് ഹജ് സമ്മേളനത്തിന് ജിദ്ദയില്‍ തുടക്കമായി, 'മക്കയില്‍നിന്ന് ലോകത്തേക്ക്'

Thumbnail
Publisher By     എ.എം. സജിത്ത്
November 10, 2025

ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍, അഞ്ചാമത് വാര്‍ഷിക ഹജ് സമ്മേളനത്തിനും പ്രദര്‍ശനത്തിനും ജിദ്ദയില്‍ തുടക്കമായി. 'മക്കയില്‍നിന്ന് ലോകത്തേക്ക്' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടി സൗദി വിഷന്‍ 2030-ന്റെ സംരംഭങ്ങളിലൊന്നായ 'തീര്‍ത്ഥാടക അനുഭവ പരിപാടി'യുമായി സഹകരിച്ചാണ് ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്നത്.

കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ആര്‍ക്കൈവ്സ് സംഘടിപ്പിച്ച ചരിത്രപരമായ 'ഹജ് ചരിത്രവും ഇരുഹറം ഫോറവും' ഉദ്ഘാടനം ചെയ്തത് ഈ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയായി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഹജ് കാര്യാലയങ്ങളുടെ മേധാവികള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പ്രദര്‍ശനം സന്ദര്‍ശിച്ചു.

സല്‍മാന്‍ രാജാവിന് വേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടന പ്രസംഗം നടത്തി. ഹറം പള്ളികളെ സേവിക്കുന്നതിലും തീര്‍ത്ഥാടകരെ പരിപാലിക്കുന്നതിലും അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ സൗദ് രാജാവ് ആരംഭിച്ച മഹത്തായ ശ്രമങ്ങള്‍ സൗദി അറേബ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും സൗകര്യത്തോടെയും നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സേവനങ്ങള്‍ നിരന്തരം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതില്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സൗദി വിഷന്‍ 2030-ന് അനുസൃതമായി ഹജ് സേവന മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സൗദി നേതൃത്വത്തിന്റെ പിന്തുണയെ ഹജ്, ഉംറ മന്ത്രി തൗഫിഖ് അല്‍-റബീഅ പ്രശംസിച്ചു. ഇത് തീര്‍ഥാടകര്‍ക്ക് ആത്മീയവും സമ്പന്നവുമായ അനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

60 ശതമാനത്തിലധികം തീര്‍ത്ഥാടകരുടെ അടിസ്ഥാന കരാറുകള്‍ ഇതിനകം അന്തിമമാക്കി. 50 ശതമാനം വിശുദ്ധ സ്ഥലങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്, ദുല്‍ഖഅദ് 1-ഓടെ ഇത് പൂര്‍ണമായും സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 'നുസുക്' ആപ്പിന് നിലവില്‍ ലോകമെമ്പാടുമായി 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍ തീര്‍ഥാടകര്‍ക്കുള്ള സേവനങ്ങളുടെ സാങ്കേതികവിദ്യ, പ്രവര്‍ത്തനങ്ങള്‍, ഗുണമേന്മ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 150-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വിദഗ്ധരും പ്രഭാഷകരും പങ്കെടുക്കുന്ന 143-ല്‍ അധികം സംവാദ സെഷനുകളും ശില്പശാലകളും നടക്കും.

Photo

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026