l o a d i n g

ഗൾഫ്

'ജനഹിതം 2025' വണ്ടൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ അവേശഭരിതമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ : ''സംഘടനയെ സജ്ജമാക്കാം, തെരഞ്ഞെടുപ്പിന് ഒരുങ്ങാം'' എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലാ ജിദ്ദ കെ.എം.സി.സിയുടെ നിര്‍ദ്ദേശ പ്രകാരം നടന്നു കൊണ്ടിരിക്കുന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ജിദ്ദ വണ്ടൂര്‍ മണ്ഡലം കെ.എം.സി.സി കണ്‍വെന്‍ഷന്‍ ''ജനഹിതം 2025' ജനപങ്കാളിത്തം കൊണ്ടും, നേതാക്കളുടെ സാന്നിധ്യം കൊണ്ടും ശ്ര്‌ദ്ധേയമായി.

ഷറഫിയ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ അബ്ദുറഹിമാന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ' വര്‍ത്തമാനകാല രാഷ്ട്രീയവും മുസ്ലിം ലീഗും'' എന്ന വിഷയത്തില്‍ സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടം അധികാര കേന്ദ്രങ്ങളെ ഉപയോഗിച്ച് ദുരുദ്ദേശത്തോടെ നടത്തികൊണ്ടിരിക്കുന്ന SIR പോലുള്ള വിഷയങ്ങളില്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ട്രഷറര്‍ ഇല്യാസ് കല്ലിങ്ങല്‍ പ്രമേയം അവതരിപ്പിച്ചു.

സമ്മേളനത്തില്‍ ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ വി.പി, സെക്രട്ടറി സാബില്‍ മമ്പാട്, മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് ഇസ്മായില്‍ മുണ്ടുപറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ്, മലപ്പുറം ജില്ലാ വനിത വിംഗ് പ്രസിഡണ്ട് റസീന സിസ്റ്റര്‍, നൗഫല്‍ ഉള്ളാടന്‍, മുസ്തഫ കോഴിശ്ശേരി എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ സജീവസാന്നിധ്യം സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി. ജിദ്ദ വണ്ടൂര്‍ മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഹാഫിസ് എ. മമ്പാട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് കിഴിശ്ശേരി സ്വാഗതവും വൈസ് പ്രസിഡന്റ് എ പി അന്‍വര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026