l o a d i n g

ഗൾഫ്

ഐ സി എഫ് 'മദ്രസ ഫെസ്റ്റ് 2025': നവംബര്‍ 21 ന് റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

റിയാദ്: ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ICF) ന്റെ ആഭിമുഖ്യത്തിലുള്ള 'രിസാലത്തുല്‍ ഇസ്ലാം മദ്രസ ഫെസ്റ്റ് 2025' വിപുലമായ പരിപാടികളോടെ നവംബര്‍ 21 ന് അല്‍ വനാസ ഇസ്തിറാഹയില്‍ നടക്കുമെന്ന് ഐ സി എഫ് റിയാദ് അറിയിച്ചു. മദ്രസ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന വൈവിധ്യമാര്‍ന്ന കലാമത്സരങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷണം.

അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ത്ഥികളായി വിവിധ വേദികളില്‍ മാറ്റുരയ്ക്കും. മദ്രസ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം നവംബര്‍ ഏഴിന് റിയാദ് മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. ഫെസ്റ്റിന്റെ വിജയത്തിനായി അബ്ദുസ്സലാം വടകര (ചെയര്‍മാന്‍), മുജീബ് റഹ്‌മാന്‍ പള്ളിശ്ശേരി (കണ്‍വീനര്‍), ഇബ്രാഹിം കുട്ടി അഞ്ചല്‍ (ഫൈനാന്‍സ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അബ്ദുറഹ്‌മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഓച്ചിറ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെയ്‌നുദ്ദീന്‍ കുനിയില്‍ വിഷയാവതരണം നടത്തി. അബ്ദുസ്സലാം വടകര, മുജീബ് റഹ്‌മാന്‍ പള്ളിശ്ശേരി, ഇബ്രാഹിം കരീം, ഇബ്രാഹിം കുട്ടി അഞ്ചല്‍ എന്നിവര്‍ സംസാരിച്ചു.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026