l o a d i n g

ഗൾഫ്

കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് റിയാദില്‍, ഊഷ്മള സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

റിയാദ്: കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ സൗദി അറേബ്യന്‍ സന്ദര്‍ശനം ശ്രദ്ധേയമാകുന്നു. യു.എന്‍.ഡബ്ല്യു.ടി.ഒ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി റിയാദിലെത്തിയ മന്ത്രിക്ക്, ഇന്ത്യന്‍ പ്രവാസി സമൂഹം സ്‌നേഹോഷ്മള സ്വീകരണം നല്‍കി.

ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ റിയാദില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ മന്ത്രിക്ക് വന്‍ വരവേല്‍പാണ് ലഭിച്ചത്. റിയാദ് ഹില്‍ട്ടണ്‍ ഹോട്ടലില്‍
വെച്ചായിരുന്നു ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ച.

ഇന്ത്യന്‍ പ്രവാസികളെ ഭാരതത്തിന്റെ സാംസ്‌കാരിക അംബാസഡര്‍മാര്‍ എന്ന് മന്ത്രി വിശേഷിപ്പിച്ചു. വിദേശ മണ്ണില്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും മന്ത്രി എടുത്തു പറഞ്ഞു.

'വിദേശ മണ്ണില്‍ രാജസ്ഥാന്റെ മണ്ണിന്റെ ഗന്ധം ലഭിക്കുന്നത് ഭാഗ്യമാണ്. ഇവിടുത്തെ ഇന്ത്യക്കാരെ കണ്ടുമുട്ടിയപ്പോള്‍ വിദേശത്തും രാജ്യത്തിന്റെ അനുഭവം ലഭിച്ചു- മന്ത്രി പറഞ്ഞു.

സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് യു.എന്‍.ഡബ്ല്യു.ടി.ഒ പരിപാടിയില്‍ പങ്കെടുക്കുന്ന ടൂറിസം മന്ത്രിമാര്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നിലും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പങ്കെടുത്തു.

ഊഷ്മളമായ ആതിഥ്യത്തിന് മന്ത്രി നന്ദി അറിയിച്ചു. ആഗോള ടൂറിസം സഹകരണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അര്‍ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സൗദി സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തില്‍ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ സഹായകമാകും എന്നാണ് വിലയിരുത്തല്‍.

Photo

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026