l o a d i n g

ഗൾഫ്

''അഹ്ലന്‍ പൊന്നാനി'' യുടെ പോസ്റ്റര്‍ പ്രകാശനം നടന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (PCWF) റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ''അഹ്ലന്‍ പൊന്നാനി'' യുടെ പോസ്റ്റര്‍ പ്രകാശനം വിവിധ പരിപാടികളോടെ റിയാദില്‍ നടന്നു. മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, പ്രോഗ്രാമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ കൂടിയായ സംഘടനയുടെ ട്രഷറര്‍ ഷമീര്‍ മേഘയും മലബാര്‍ വില്ലേജ് റെസ്റ്റോറന്റ് മാനേജര്‍ അമീനും ചേര്‍ന്ന് സൗദിയിലെ പ്രശസ്ത ഇന്‍ഫ്‌ലുവന്‍സര്‍മാരായ ഹാഷിം അബ്ബാസ്, മന്‍സൂര്‍ ചെമ്മല എന്നിവര്‍ക്ക് നല്‍കി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു.

റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും PCWF ഉപദേശക സമിതി ചെയര്‍മാനുമായ സലിം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. PCWF റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നെയ്തല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആഷിഫ് മുഹമ്മദ് സ്വാഗതവും പ്രോഗ്രാം ചെയര്‍മാന്‍ അന്‍വര്‍ ഷാ നന്ദിയും പറഞ്ഞു.

സുഹൈല്‍ മഖ്ദൂം ആമുഖം അവതരിപ്പിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. എം.എ ഖാദര്‍, അബ്ദുറസാഖ് പുറങ്, അഷ്‌കര്‍ വി, ലബീബ്, ഷഫീക് ഷംസുദ്ധീന്‍, മുഫാഷിര്‍ കുഴിമന, റഷ സുഹൈല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അര്‍ജീഷ് ,അനസ് എം ബാവ, സാഫിര്‍, സാദിഖ് പൊന്നാനി, മുക്താര്‍ ,ബിലാല്‍, അബ്ദു, നൗഫല്‍ ,മുഫീദ്, ഷഫീക്, റസാഖ്,യാസര്‍ അറഫാത് ,അഷ്‌കര്‍ ഢഗഉ,ഇര്‍ഫാന ഷഫീഖ്, നജ്മുനിസ അനസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിയാദിലെ പ്രശസ്ത കലാകാരന്മാരായ ദില്‍ഷാദ്, വിഷ്ണു, നിഷാദ്, അഷ്‌കര്‍ താജ്, റഫീഖ്, ബാബു, ജാവിദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീത വിരുന്നിലൂടെ അഹ്ലന്‍ പൊന്നാനിയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് ഗംഭീര തുടക്കമായി.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026