l o a d i n g

ഗൾഫ്

സ്‌കൂളില്‍ കുട്ടികള്‍ കാണിക്കുന്ന ഗുണ്ടായിസത്തിന് രക്ഷിതാക്കള്‍ നഷ്ടപരിഹാരം നല്‍കണം- അല്‍ഐന്‍ കോടതി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 8, 2025

അല്‍ ഐന്‍- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഗുണ്ടായിസവും അതിക്രമവും കാട്ടി കുഴപ്പമുണ്ടാക്കിയാല്‍ രക്ഷിതാക്കള്‍ ഉത്തവാദികളാവുമെന്ന് അല്‍ ഐന്‍ കോടതി. സ്‌കൂളില്‍ നടന്ന രണ്ട് അനിഷ്ട സംഭവങ്ങളില്‍ മാതാപിതാക്കള്‍ക്ക് പിഴ വിധിച്ചാണ് അല്‍ ഐന്‍ കോടതിയുടെ താക്കീത്. രണ്ട് കേസുകളിലുമായി ആകെ 65,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് കുട്ടികളുടെ രക്ഷിതാക്കളോട് കോടതി ഉത്തരവിട്ടിട്ടുള്ളത്.

ആദ്യ കേസില്‍, രണ്ട് കുട്ടികള്‍ സഹപാഠിയെ സ്‌കൂളില്‍ വെച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഈ നിരന്തരമായ ഗുണ്ടായിസം ഇരയായ വിദ്യാര്‍ത്ഥിയില്‍ ഭയം ജനിപ്പിക്കുകയും മാനസികാവസ്ഥ തകരാറിലാക്കുകയും ചെയ്തു. 30000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനാണ് കുട്ടികളുടെ രക്ഷിതാക്കളോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടാമത്തെ കേസില്‍, കുട്ടികള്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിക്കുകയും ഗുരുതരമായ പരിക്കുകള്‍ വരുത്തുകയും ചെയ്തിരുന്നു. ഈ കേസില്‍ 35000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം. ഈ കേസിലെ കുട്ടികളുടെ ക്രിമിനല്‍ ശിക്ഷ അപ്പീലിലും ശരിവച്ചു.

കുട്ടികളെ നിരീക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആക്രമണത്തെത്തുടര്‍ന്ന് ദിവസങ്ങളോളം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്ന ഇരയുടെ ശാരീരിക പരിക്കുകള്‍ക്കും വൈകാരിക ആഘാതത്തിനും വേണ്ടിയാണ് ഈ നഷ്ടപരിഹാരം.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026