l o a d i n g

ഗൾഫ്

സൗദി അറേബ്യയുടെ യാത്രാ കവാടങ്ങള്‍ സ്മാര്‍ട്ടാകുന്നു, യാത്ര എളുപ്പമാക്കാന്‍ ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ ഉടന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2025

റിയാദ്: സൗദി അറേബ്യയിലെ കര, കടല്‍, വ്യോമ കവാടങ്ങളില്‍ യാത്രാ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനായി 'സ്മാര്‍ട്ട് പാസ്' ഉടന്‍ ആരംഭിക്കുമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സാലിഹ് അല്‍ മുറബ്ബ അറിയിച്ചു. റിയാദില്‍ നടന്ന 'ഡിജിറ്റല്‍ ഗവണ്‍മെന്റ് 2025' ഫോറത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും ഐഡന്റിറ്റി പരിശോധന. ഈ ക്യാമറകള്‍ക്ക് ഒരേസമയം 35 ആളുകളുടെ ഐഡന്റിറ്റി പരിശോധിക്കാന്‍ കഴിയും.
പാസ്പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസര്‍മാരെ നേരിട്ട് സമീപിക്കാതെ തന്നെ യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായകമാകും.

പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സ്വയം നാടുകടത്തല്‍ പ്ലാറ്റ്ഫോം ആണ് മറ്റൊരു പരിഷ്‌കാരം. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന വിദേശികളെ നാടുകടത്തുന്നതിനായി ഉടന്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം നിലവില്‍ വരും. സുരക്ഷാ, സാങ്കേതിക, പ്രവര്‍ത്തന വശങ്ങള്‍ അന്തിമമാക്കിയാലുടന്‍ ഇത് ആരംഭിക്കും. നിയമലംഘകര്‍ക്ക് അവരുടെ യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ ഇത് എളുപ്പമാക്കും.

ടെര്‍മിനലുകളിലെ ആളുകളുടെ ചലനം നിരീക്ഷിക്കുന്നതിനും പാസ്പോര്‍ട്ട് കൗണ്ടറുകളിലെ കാത്തിരിപ്പ് സമയം കണക്കാക്കുന്നതിനും ഡിജിറ്റല്‍ ട്വിന്നിങ് സംവിധാനം സഹായിക്കും. യാത്രക്കാരുടെ സേവനങ്ങളിലുള്ള സംതൃപ്തി നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. കഴിഞ്ഞ ഹജ്ജ് സീസണില്‍ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിരുന്നു.

നിലവില്‍ 'അബ്ഷിര്‍' പ്ലാറ്റ്ഫോമില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് ലഭ്യമാണ്. ഇത് മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് വിപുലീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറുകള്‍ ഒപ്പിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി സാലിഹ് അല്‍ മുറബ്ബ പറഞ്ഞു.

ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളില്‍ പാസ്പോര്‍ട്ട് നിയന്ത്രണത്തിലൂടെ കടന്നുപോകേണ്ടതിന്റെ ആവശ്യം ഇല്ലാതാക്കും. സ്മാര്‍ട്ട് ഉപകരണങ്ങളും ഡിജിറ്റല്‍ ക്യാമറകളും ഉപയോഗിച്ച് ബോര്‍ഡിങ് നടപടിക്രമങ്ങളും വെരിഫിക്കേഷനും ഓട്ടോമേറ്റ് ചെയ്യും. രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകൃത ഗേറ്റ്വേ വഴി യാത്രക്കാരുടെ ഡാറ്റ സുരക്ഷിതമായി കൈമാറ്റം ചെയ്യുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026