l o a d i n g

ഗൾഫ്

മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2025

കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹുമായി അദ്ദേഹം അല്‍ ബയാന്‍ പാലസില്‍ കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ ഇന്ത്യ-കുവൈത്ത് ബന്ധങ്ങളെക്കുറിച്ചും കുവൈത്തിന്റെ വികസനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം നല്‍കിയ സേവനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നല്‍കുന്ന സഹകരണത്തിന് മുഖ്യമന്ത്രി ഉപപ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.

കേരളത്തിലെ വിവിധ മേഖലകളിലെ നിക്ഷേപ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (കെ.ഐ.എ) ചെയര്‍മാനുമായ ഡോ. സബീഹ് അല്‍ മുഖൈസിമും കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നു.

കെ.ഐ.എ ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധിയുമായും മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കുവൈത്തില്‍ നിന്നുള്ള പ്രതിനിധി സംഘം കേരളം സന്ദര്‍ശിക്കുമെന്ന് പ്രതിനിധി മുഖ്യമന്ത്രിയെ അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐഎഎസ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഇന്നു വൈകുന്നേരം 7 മണിക്ക് കുവൈത്തിലെ മലയാളി സമൂഹത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. മന്‍സൂരിയായിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കുവൈത്തിലെ അറുപതോളം സംഘടനകള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി കുവൈത്തില്‍ എത്തുന്നത് എന്ന പ്രത്യേകത ഈ സന്ദര്‍ശനത്തിനുണ്ട്.

മുഖ്യമന്ത്രിയുടെ ഈ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കുവൈത്തിലെ പരിപാടികള്‍ക്കു ശേഷം യുഎഇയിലേക്ക് യാത്ര തിരിക്കും.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026