l o a d i n g

ഗൾഫ്

മലയാളി സംരംഭകരെ ശാക്തീകരിക്കാന്‍ ജിദ്ദയില്‍ ബിഗ് കോണ്‍ക്ലേവ് വരുന്നു

Thumbnail
Publisher By     എ.എം. സജിത്ത്
November 6, 2025

ജിദ്ദ: സൗദി അറേബ്യയിലെ മലയാളി സംരംഭകരെ ശാക്തീകരിക്കുന്നതിനായി 'ബിഗ് കോണ്‍ക്ലേവ് 2.0' എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് സിജി ജിദ്ദ ചാപ്റ്ററിന്റെ സംരംഭമായ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് (ബിഗ്) അറിയിച്ചു.

നവംബര്‍ 29 ശനിയാഴ്ച വൈകിട്ട് ആറിന് ജിദ്ദയിലെ വോക്കോ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ എ.ഐ കാലഘട്ടത്തിലെ ഇ-കൊമേഴ്‌സ് വഴിയുള്ള ബിസിനസ് വളര്‍ച്ച, ചെറുകിട ഇടത്തരം സംരംഭകരുടെ ഫണ്ടിങ് ആന്‍ഡ് സ്‌കെയിലിംഗ് ഓപ്ഷനുകള്‍ എന്നിങ്ങനെ രണ്ട് പ്രധാന വിഷയങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സൗദിയിലെ അതിവേഗ ഡിജിറ്റലൈസേഷന്‍, ഇ-കൊമേഴ്‌സ് വളര്‍ച്ച, ഇ-കൊമേഴ്‌സ് രംഗത്തേക്ക് പ്രവേശിക്കേണ്ട രീതി, എ.ഐ ബിസിനസില്‍ സൃഷ്ടിക്കുന്ന അവസരങ്ങള്‍ എന്നിവയെക്കുറിച്ച് എ.ഐ വിദഗ്ധനും 'എഡാപ്ത് കേരള' സി.ഇ.ഒയുമായ ഉമര്‍ അബ്ദുസ്സലാം സംസാരിക്കും. ചെറുകിട ഇടത്തരം സംരംഭകരുടെ ഫണ്ടിങ് ആന്‍ഡ് സ്‌കെയിലിംഗ് ഓപ്ഷനുകളെക്കുറിച്ച് സൗദി അല്‍ ജസീറ ബാങ്കിലെ ഹെഡ് ഓഫ് ക്രെഡിറ്റ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫിസറായ സാജിദ് പാറക്കല്‍ വിശദീകരിക്കും.

മലയാളി സംരംഭകരെ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, രജിസ്റ്റര്‍ ചെയ്ത ബിഗ് അംഗങ്ങള്‍ക്കായി ഒരു പ്രത്യേക സൗജന്യ ഇ-കൊമേഴ്‌സ് സ്റ്റോര്‍ ഭാരവാഹികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഉദ്ഘാടനം എച്ച്.എ.എല്‍ സോഫ്റ്റ്വെയറിലെ ചീഫ് സ്ട്രാറ്റജി ഓഫിസറായ ഇസ്സാം സിദ്ദിഖ് ചടങ്ങില്‍ നിര്‍വഹിക്കുകയും റെഡി ടു യൂസ് സ്റ്റോര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുകയും ചെയ്യും.

റെസ്റ്റോറന്റുകള്‍, ഷോപ്പ് ഉടമകള്‍ തുടങ്ങി ഓരോ ബിസിനസിനും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാനും ഓര്‍ഡറുകള്‍ സ്വീകരിക്കാനും വളരാനും ഇത് സഹായിക്കും. ഇന്ററാക്ടീവ് പാനല്‍ ചര്‍ച്ചകള്‍, ചോദ്യോത്തര സെഷനുകള്‍, ബിസിനസ് നെറ്റ്വര്‍ക്കിങ് എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കും. സൗദി മലയാളി ബിസിനസ് സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോണ്‍ക്ലേവിലേക്ക് രജിസ്റ്റര്‍ ചെയ്യാനായി https://bit.ly/BIGjeddah എന്ന ഗൂഗിള്‍ ഫോം ഉപയോഗിക്കുകയോ 0504331671 (മുഹമ്മദ് ബൈജു), 0508227420 (അഷ്ഫാഖ്) നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി, വൈസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ മുഹമ്മദ് ബൈജു, ബിഗ് ഹെഡ് കെ.എം റിയാസ്, ബിഗ് കോണ്‍ക്ലേവ് 2.0 പ്രോഗ്രാം കണ്‍വീനര്‍ അഷ്റഫ് കുന്നത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026