l o a d i n g

ഗൾഫ്

ദമാമില്‍ ദേവിക കലാക്ഷേത്ര കമ്പനി ഫോര്‍ ട്രെയിനിംഗ് & അക്കാദമിക്ക് ജി.ഇ.എയുടെ അംഗീകാരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കഴിഞ്ഞ പതിനെട്ടു വര്‍ഷമായി കലാരംഗത്തെ പ്രവര്‍ത്തനത്തിന് ശേഷം സൗദി ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ DEVIKA KALAKSHETHRA CO. for TRAINING ഒരു പൂര്‍ണ അക്കാദമിയായി പ്രവര്‍ത്തനമാരംഭിക്കുകയാണെന്ന് അക്കാദമി ഡയറക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലയെ സ്‌നേഹിക്കുന്നവര്‍ക്ക് അവരുടെ അതിരുകളില്ലാത്ത സര്‍ഗാത്മകത വളര്‍ത്തിയെടുക്കാനുള്ള വേദിയൊരുക്കിക്കൊടുക്കുകയാണ് ലക്ഷ്യമെന്നും, ഇന്ത്യന്‍ കലാരൂപങ്ങളെ സൗദി സമൂഹത്തിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടുവരികയും, സാംസ്‌കാരിക ബന്ധം ശക്തമാക്കുകയും ചെയ്യുകയാണ് ഈ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഗുരുകുലരീതിയും ആധുനിക അധ്യാപന രീതികളും സംയോജിപ്പിച്ച് സമതുലിതമായ പഠനമുറയാണ് ഞങ്ങള്‍ ഒരുക്കുന്നതെന്നും അവര്‍ പറഞ്ഞു.

സൗദി അറേബ്യയില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന General Entertainment Authority യുടെ അംഗീരത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള പഠന രീതികളും പരിചയസമ്പന്നരും അംഗീകൃതരുമായ അധ്യാപകരുടെ സേവനവും ഓരോ വിഭാഗത്തിലും ഉറപ്പുവരുത്തും. യോഗ്യത നേടുന്നവര്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുചിപ്പുടി, വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍, ഡ്രോയിങ് & വെസ്റ്റേണ്‍ ഡാന്‍സ് എന്നീ കോഴ്‌സുകള്‍ ലഭ്യമാണ്. പുറമെ സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡുകളുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നടത്തുന്ന ഡിപ്ലോമയും അഡ്വാന്‍സ്ഡ് ഡിപ്ലോമയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ യോഗ്യത നല്‍കും.
ദേവിക കലാക്ഷേത്രയുടെ കീഴില്‍ ഒരു Rental Division കൂടി പ്രവര്‍ത്തിക്കുന്നു. നൃത്തവസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സ്റ്റേജ് ആക്‌സസറികള്‍ എന്നിവ വാടകയ്ക്ക ലഭ്യമാക്കുന്ന ദേവികയുടെ 'Rental & Complete Solution' വിഭാഗമാണ് ഇത്. എല്ലാ കലാവേദികള്‍ക്കും ഒരിടത്ത് സമഗ്രമായ പരിഹാരം ഒരുക്കുകയാണ് ലക്ഷ്യം. ദേവിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മറ്റു സ്‌കൂളുകള്‍ക്കും കലാസംഘങ്ങള്‍ക്കും ഈ സേവനം ലഭ്യമാണ്. 'A Complete Dance & Stage Solution' എന്ന ആശയത്തോടെയാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത് എന്നും അവര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപക, ക്രിയേറ്റീവ് ഡയറക്ടര്‍ സൗമ്യ താണിക്കോട്ടുകുളം, മാര്‍ക്കറ്റിംഗ് & അക്കാദമി കാര്യ ഡയറക്ടര്‍ അനുജ മേലേപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026