l o a d i n g

ഗൾഫ്

ഇസ്ലാഹി സെന്റര്‍ ജിദ്ദ 'തംകീന്‍' പഠന ക്യാമ്പ് ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ജിദ്ദ: അറിവും ആത്മവിശ്വാസവും പകര്‍ന്നു നല്‍കി ഇസ്ലാഹി സെന്റര്‍ ജിദ്ദ സംഘടിപ്പിച്ച തംകീന്‍ പഠന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഡയറക്ടറും സെന്റര്‍ വൈസ് പ്രസിഡന്റുമായ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിലെ വിവിധ സെഷനുകള്‍ പ്രവര്‍ത്തകരില്‍ ആത്മീയ ഉണര്‍വിനും നേതൃത്വബോധം വളര്‍ത്തുന്നതിനും പ്രാധാന്യം നല്‍കുന്നതായിരുന്നു.

ത്യാഗവും ക്ലേശവും നിറഞ്ഞ പ്രകൃതിയോടെയാണ് സ്രഷ്ടാവ് മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത്. മനുഷ്യ ജീവിതത്തിലെ ഓരോ നിമിഷവും, ദൈവാനുഗ്രഹങ്ങളുടെ സ്മരണയോടെ നന്ദിയുള്ളവരായി ജീവിക്കുകയാണ് സത്യവിശ്വാസിയുടെ ബാധ്യത എന്നും 'തബ്‌സ്വിറ' സെഷനില്‍ സംസാരിച്ചുകൊണ്ട് സെന്റര്‍ പ്രബോധകന്‍ മുസ്തഫ മൗലവി നിലമ്പൂര്‍ പറഞ്ഞു. സ്രഷ്ടാവിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ ഓര്‍ത്തുകൊണ്ട്, ഭൗതിക നേട്ടങ്ങളില്‍ മതിമറക്കാതെ ലഭിച്ച സൗഭാഗ്യങ്ങള്‍ക്കു ഹൃദയംഗമമായ നന്ദി സൃഷ്ടാവിന് അര്‍പ്പിക്കണമെന്നും, കഷ്ടപ്പെടുന്നവരോടു കരുണയും സഹാനുഭൂതിയും പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നാം സൃഷ്ടാവിന്റെ പാതയില്‍ സമര്‍പ്പിക്കുന്നതെന്തും അവന്റെ അനുഗ്രഹങ്ങള്‍ക്കു മുന്നില്‍ ചെറുതാണ്; എന്നാല്‍ ആ സമര്‍പ്പണ മനോഭാവമാണ് മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പ്രഭാഷകന്‍ ഓര്‍മ്മപ്പെടുത്തി.

മനസ്സില്‍ ആദര്‍ശം ഉറപ്പിച്ചുനിര്‍ത്തുന്നതിനും, അതുമുഖേന ബുദ്ധിക്ക് ഉള്‍ക്കാഴ്ചയും ഹൃദയത്തിന് ചൈതന്യവും ഉണ്ടാകുന്നതിനും ചരിത്രകഥനം ഉപകരിക്കുന്നു. 'ഖുര്‍ആനിന്റെ കഥാകഥനം' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഐവൊ ജനറല്‍ സെക്രട്ടറി ഫെബീല നവാസ് വിശദീകരിച്ചു. ഖുര്‍ആനിലെ ഓരോ കഥകളും അമൂല്യമാണ്, ഓര്‍മ്മപ്പെടുത്തലുകളാണ്. അവ നമ്മെ ഐഹിക അഭിവൃദ്ധിയിലേക്കും പാരത്രിക മോചനത്തിലേക്കും വഴി നടത്തുന്നു.

'ടിപ്‌സ് ആന്‍ഡ് ട്രിക്സ്' എന്ന സെഷനില്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി ഷക്കീല്‍ ബാബു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജിയുടെ സാധ്യതകള്‍ പരിചയപ്പെടുത്തി. നോട്ട്ബുക്ക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിലൂടെ പഠന പ്രക്രിയയെ എങ്ങിനെ എളുപ്പമാക്കാം എന്ന് അദ്ദേഹം വിശദീകരിച്ചു. ഡോക്യുമെന്റ് സംഗ്രഹം, മൈന്‍ഡ് മാപ്പ്, ഫ്‌ലാഷ് കാര്‍ഡ്, ഓഡിയോ തുടങ്ങി നോട്ട്ബുക്ക് എല്‍.എം നല്‍കുന്ന പ്രധാന ഫീച്ചറുകളില്‍ പ്രായോഗിക പരിശീലനം നല്‍കി.

ക്യാമ്പിന്റെ അകത്തളങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട് ജാസിം അജ്മല്‍ ക്യാമ്പ് അവലോകനം നടത്തി. വിജ്ഞാനവും ആത്മീയതയും കോര്‍ത്തിണക്കിയ ക്യാമ്പ് പ്രവര്‍ത്തകര്‍ക്ക് വേറിട്ട അനുഭവമായി മാറി.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026