l o a d i n g

ഗൾഫ്

നിര്‍മിതബുദ്ധിയുടെ അനന്തസാധ്യതകള്‍ അനാവരണം ചെയ്ത ജിജിഐ ശില്‍പശാല ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ജിദ്ദ: ആധുനിക മനുഷ്യന്റെ ജീവിതം ഏറെ അനായാസകരമാക്കിയ നിര്‍മിതബുദ്ധിഅടക്കമുള്ള സാങ്കേതിക വിദ്യകളുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം, മാനവികമൂല്യങ്ങള്‍ പരിരക്ഷിക്കപ്പെടുകയെന്നത് പരമപ്രധാനമാണെന്ന് ജിദ്ദയില്‍ നടന്ന അബീര്‍ ടാലെന്റ് ലാബ് സീസണ്‍ 3 ശില്‍പശാല ചൂണ്ടിക്കാട്ടി. ഇഫത്ത് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ, ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) ആണ് ''മനുഷ്യരും യന്ത്രങ്ങളും: സാങ്കേതികവിദ്യാ നിയന്ത്രിതയുഗത്തില്‍ വിജയത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത'' എന്ന വിഷയത്തെ ആസ്ദപദമാക്കിയ ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്സ് സെക്ഷന്‍ ഓഡിറ്റോറിയത്തില്‍ അഞ്ച് സെഷനുകളിലായി നടന്ന ശില്‍പശാലയില്‍ സൗദി വെസ്റ്റേണ്‍ റീജിയനിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍നിന്ന് തെരഞ്ഞെടുത്ത ഇരുനൂറിലേറെ വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.

മുഖ്യാതിഥിയായ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സമാപന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തി. ജിദ്ദ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്റഫ് അമീറും ഇഫത്ത് യൂനിവേഴ്സിറ്റി ഡീന്‍ ഡോ. റീം അല്‍മദനിയും വിശിഷ്ടാതിഥിക കളായി പങ്കെടുത്ത് സംസാരിച്ചു. ജിജിഐ പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അധ്യക്ഷത വഹിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ അഷ്റഫ് മൊയ്തീന്‍, വിദ്യാര്‍ഥി പ്രതിനിധി ജസാ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. ജിജിഐ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും ട്രഷറര്‍ ജലീല്‍ കണ്ണമംഗലം നന്ദിയും പറഞ്ഞു. മുഹമ്മദ് യാസീന്‍ ഖിറാഅത്ത് നടത്തി.

ഡോ. അഷ്റഫ് അമീര്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജെംഷിത് അഹ്‌മദ്, ഇഫത്ത് യൂനിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ഡീന്‍ ഡോ. സെയ്ന്‍ ബാല്‍ഫഖീഹ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉമര്‍ അല്‍സൂബി, അസി. പ്രൊഫസര്‍മാരായ ഡോ. ഫിദാ ആബിദ്, ഡോ. നിഅ്മ സാലിം എന്നിവര്‍ നിര്‍മിതബുദ്ധി കേന്ദ്രീകൃത വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദി ച്ചു. പ്രശസ്ത ടോസ്റ്റ്മാസ്റ്റേഴ്സ് പ്രചോദിത പ്രഭാഷകരായ ഡോ. മര്‍വാന്‍ ദഷാഷിന്റെയും അസ്‌കര്‍ അലി ഖാന്റെയും ക്ലാസോടെയായിരുന്നു ശില്‍പശാലയുടെ തുടക്കം.

ജിജിഐ ഭാരവാഹികളായ കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍, അബു കട്ടുപ്പാറ, ജെസി ടീച്ചര്‍, ആയിഷ റുഖ്സാന ടീച്ചര്‍, ഫാത്തിമ തസ്നി ടീച്ചര്‍, ഷിബ്ന ബക്കര്‍, സുല്‍ഫിക്കറലി മാപ്പിളവീട്ടില്‍, നൗഷാദ് താഴത്തെവീട്ടില്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഷംന പി.എം അവതാരകയായിരുന്നു.

ജിജിഐ വൈസ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, ലേഡീസ് വിംഗ് കണ്‍വീനര്‍ റഹ്‌മത്ത് ആലുങ്ങല്‍, ഇബ്രാഹിം ശംനാട്, ഗഫൂര്‍ കൊണ്ടോട്ടി, അഷ്റഫ് പട്ടത്തില്‍, നജീബ് പാലക്കാത്ത്, നാസിറ സുല്‍ഫി, ഷബ്നാ കബീര്‍, സുനീറാ അരുവി, റിസാനാ നജീബ് , മാജിദാ മുഹമ്മദ് കുഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026