l o a d i n g

ഗൾഫ്

'അത്‌ലിറ്റ്‌സ്‌മോസ് ' 25 ന് ഉജ്ജ്വല സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വാര്‍ഷിക കായികമേള 'അത്‌ലിറ്റ്‌സ്‌മോസി'ന് പ്രൗഢമായ സമാപനം. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ ഗ്രൂപ്പുകളിലായി അമ്പതോളം മത്സരയിനങ്ങളില്‍ ആയിരത്തിനാനൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 'അത്‌ലിറ്റ്‌സ്‌മോസ് 25' സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സയ്യിദ് മസൂദ് ഉദ്ഘാടനം ചെയ്തു.

ട്രാക്കിന മത്സരങ്ങള്‍ക്ക് പുറമെ വടം വലി, ഹാന്റ്‌ബോള്‍ ഡോഡ്ജ്‌ബോള്‍, ഖോഖോ, കബഡി ഉള്‍പ്പെടെ നിരവധി മത്സരങ്ങള്‍ നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വാശിയേറിയ പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന കായിക മാമാങ്കത്തില്‍ ബോയ്‌സ് വിഭാഗത്തില്‍ ബീറ്റ, ഡെല്‍റ്റ, ഗാമ ഹൗസുകളും ഗേള്‍സ് വിഭാഗത്തില്‍ ആല്‍ഫ, ഗാമ, ഡെല്‍റ്റ ഹൗസുകളും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ബോയ്‌സ് വിഭാഗത്തില്‍ അര്‍സലാന്‍ അജ്മീര്‍ ഷാ (സബ്ജൂനിയര്‍,ബീറ്റ), മുഹമ്മദ് ഖോജ (ജൂനിയര്‍, ഡെല്‍റ്റ), ഹംസ ഇസ്സത്തുള്ള (സീനിയര്‍, ബീറ്റ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

ഗേള്‍സ് സെക്ഷനില്‍ അവാമ അംന (സീനിയര്‍), ആഫിയ (ജൂനിയര്‍), ആലിയ അബ്ദുല്‍ സമദ് (സബ് ജൂനിയര്‍) എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി.

ഫലപ്രഖ്യാപനത്തിനും വിജയികള്‍ക്കുള്ള ട്രോഫി വിതരണത്തിനും അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി ഇ ഒ ലുഖ്മാന്‍ അഹമദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. അത്‌ലിറ്റ്‌സ്‌മോസിന് നേതൃത്വം നല്‍കിയ കായിക അധ്യാപകന്‍ ഷംസാദിനേയും അദ്ധ്യാപിക ഷബീബയേയും അലിഫ് മാനേജ്‌മെന്റ് പ്രത്യേകം അഭിനന്ദിച്ചു.

ബോയ്‌സ് സെക്ഷന്‍ ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഗേള്‍സ് സെക്ഷന്‍ ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ സംബന്ധിച്ചു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026