l o a d i n g

ഗൾഫ്

സമയനിഷ്ഠ പാലിക്കുന്നതില്‍ ഫ്‌ളൈഅദീല്‍ മുന്നില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2025

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സമയനിഷ്ഠ സംബന്ധിച്ച 2025 സെപ്റ്റംബര്‍ മാസത്തെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി പുറത്തിറക്കി.
വിമാനക്കമ്പനികളില്‍, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പുറപ്പെടലില്‍ 86% ഉം, എത്തിച്ചേരലില്‍ 89% ഉം സമയനിഷ്ഠ രേഖപ്പെടുത്തി. ഫ്‌ളൈനാസ് പുറപ്പെടലില്‍ 85% ഉം, എത്തിച്ചേരലില്‍ 84% ഉം നിരക്ക് കൈവരിച്ചപ്പോള്‍, ഫ്‌ളൈഅദീല്‍ പുറപ്പെടലില്‍ 93% ഉം, എത്തിച്ചേരലില്‍ 91% ഉം എന്ന മികച്ച സമയനിഷ്ഠാ നിരക്കോടെ മുന്നിലെത്തി.
ഷെഡ്യൂള്‍ ചെയ്ത സമയത്തില്‍ നിന്ന് 15 മിനിറ്റിനുള്ളില്‍ വിമാനം പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ സമയനിഷ്ഠാ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, തബൂക്കിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍-ഉല അന്താരാഷ്ട്ര വിമാനത്താവളം, അല്‍-ബാഹയിലെ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ച് റാങ്കിംഗില്‍ മുന്നിലെത്തി.

വിമാനത്താവളങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം 15 ദശലക്ഷത്തിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തില്‍, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം 87% സമയനിഷ്ഠാ നിരക്കുമായി ഒന്നാം സ്ഥാനം നേടി. പ്രതിവര്‍ഷം 5 ദശലക്ഷം മുതല്‍ 15 ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ രണ്ടാമത്തെ വിഭാഗത്തില്‍, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളമാണ് 90% നിരക്കോടെ മുന്നിലെത്തിയത്. 2 ദശലക്ഷം മുതല്‍ 5 ദശലക്ഷം വരെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ മൂന്നാമത്തെ വിഭാഗത്തില്‍, തബൂക്കിലെ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 91% സമയനിഷ്ഠാ നിരക്കോടെ ഒന്നാം സ്ഥാനത്തെത്തി.

പ്രതിവര്‍ഷം രണ്ട് ദശലക്ഷത്തില്‍ താഴെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നാലാമത്തെ വിഭാഗത്തില്‍, അല്‍-ഉല അന്താരാഷ്ട്ര വിമാനത്താവളം 97% എന്ന ഉയര്‍ന്ന സമയനിഷ്ഠാ നിരക്ക് രേഖപ്പെടുത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആഭ്യന്തര വിമാനത്താവളങ്ങളുടെ അഞ്ചാമത്തെ വിഭാഗത്തില്‍, അല്‍-ബാഹയിലെ കിംഗ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളം 100% സമയനിഷ്ഠയോടെ മികച്ച വിജയം നേടി.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026