l o a d i n g

ഗൾഫ്

ഐസിഎഫ് ഇടപെടല്‍: ഖമീസ് മുൈഷത്തില്‍ മരിച്ച യുപി സ്വദേശിയുടെ മൃതദേഹം ഖബറടക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

ജിദ്ദ: ഖമീസ് മുൈഷത്തിനടുത്ത ബീഷയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍പ്രദേശ് ജോന്‍പൂര്‍ സ്വദേശി കലീം അഹ്‌മദിന്റെ (55) മൃതദേഹം ഐസിഎഫ് വെല്‍ഫെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ മറവ് ചെയ്തു. ഒക്ടോബര്‍ 5-ന് മരണപ്പെട്ട ഇദ്ദേഹത്തിന്റെ മൃതദേഹം 22 ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഐസിഎഫ് വെല്‍ഫെയര്‍ & സര്‍വീസ് ഭാരവാഹികള്‍ നിയമപരമായ ഇടപെടലുകള്‍ നടത്തുകയും അതിന്റെ ഫലമായി നടപടികള്‍ വേഗത്തിലാക്കാനും, കഴിഞ്ഞ ദിവസം തസ്ലീസ് ബലദിയ മഖ്ബറയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താനും സാധിച്ചു. അന്ത്യകര്‍മങ്ങളില്‍ ഐ സി എഫ് നേതാക്കളും പ്രവര്‍ത്തകരും, ബന്ധുമിത്രാദികളും പങ്കെടുത്തു.

എക്‌സിറ്റില്‍ പോയ ശേഷം പുതിയ വിസയില്‍ മൂന്ന് വര്‍ഷം മുമ്പാണ് കലീം അഹ്‌മദ് സൗദിയില്‍ തിരിച്ചെത്തിയത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നസീമയാണ് ഭാര്യ. മക്കള്‍: ഉമ്മുകുത്സൂം, സീനത്ത്, മുഹമ്മദ് കഫീല്‍.

ഖമീസ് മുൈഷത്തില്‍ ഹഖീം അഷ്റഫി, നിയാസ് സികെ, മുജീബ് കര്‍ണാടക, ഷക്കീല്‍ യുപി എന്നിവരും, ജിദ്ദയില്‍ എംബസി നിയമ കാര്യങ്ങള്‍ ഏകോപിപ്പിച്ച് ഐസിഎഫ് വെസ്റ്റ് വെല്‍ഫെയര്‍ & സര്‍വീസ് സെക്രട്ടറി അബുമിസ്ബാഹ് ഐക്കരപ്പടി, ജിദ്ദ റീജിയണല്‍ വെല്‍ഫെയര്‍ & സര്‍വീസ് സെക്രട്ടറി ഹനീഫ ബെര്‍ക്ക, മുഹമ്മദ് സഖാഫി ഉഗ്രപുരം എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026