l o a d i n g

കായികം

യു ഐ സി പ്രവാസി സൂപ്പര്‍ കപ്പ് 2025 ന് സമാപനം

Thumbnail

ദമാം: കായിക പ്രേമികളെ ആവേശത്തിരയിലാഴ്ത്തി പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യു ഐ സി പ്രവാസി സൂപ്പര്‍ കപ്പ് 2025 ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീണു. കിഴക്കന്‍ പ്രവിശ്യയിലെ 12 പ്രമുഖ ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ ഗ്രാന്‍ഡ്ഫിനാലെയിലെത്തിയ ദല്ല ഓട്ടോ സൊലൂഷ്യന്‍സ് & കൂള്‍ വിന്റര്‍ സ്‌പെയര്‍പാര്‍ട്‌സിനെ പരാജയപ്പെടുത്തി ഗള്‍ഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയ ജേതാക്കളായി. വിജയികള്‍ക്ക് ട്രോഫിയും സമ്മാനത്തുകയും ടൂര്‍ണമെന്റിലെ മറ്റ് വ്യക്തിഗത അവാര്‍ഡുകളും വിതരണം ചെയ്തു.

തുടര്‍ന്ന് നടന്ന ഫൈനല്‍ പരിപാടിയില്‍ പ്രവാസി വെല്‍ഫയര്‍ സൗദി അറേബ്യ കണ്ണൂര്‍ കാസര്‍ഗോഡ് ദമ്മാം പ്രസിഡന്റ് ബിനാന്‍ ബഷീര്‍ സ്വാഗതം പറഞ്ഞു. റണ്ണേഴ്‌സ് ക്യാഷ് അവാര്‍ഡ് നവാള്‍ കോള്‍ഡ് സ്റ്റോര്‍ മാനേജര്‍ നാസ്സര്‍ വെള്ളിയത് കൈമാറി. പ്രവാസി വെല്‍ഫയര്‍ ദമാം റീജിയണല്‍ പ്രസിഡന്റ് ജംഷാദ് അലി റണ്ണേഴ്‌സ് ട്രോഫി ടീമിന് സമാനിച്ചു. വിന്നേഴ്‌സ് ക്യാഷ് അവാര്‍ഡ് ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ നല്‍കി. വിന്നേഴ്‌സ് ട്രോഫി ഈ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രയോജകരായ യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി (UIC) പ്രതിനിധി ബെനസീര്‍ മോഹിയുദ്ധീന്‍ ടീമിന് കൈമാറി.
ടൂര്‍ണമെന്റ് ബെസ്റ്റ് ഡിഫെന്‍ഡറായി ഗള്‍ഫ് ഗ്രേസ് എഞ്ചിനീയറിംഗ് ടീം ദാഹിയന്റെ ഫായിസിനെയും ബെസ്റ്റ് ഗോള്‍ കീപ്പറായി സഹിറിനെയും ബെസ്റ്റ് പ്ലെയറായി ദല്ല ഓട്ടോ സൊലൂഷ്യന്‍സ് & കൂള്‍ വിന്റര്‍ സ്പര്‍പ്പാര്‍ട്‌സിന്റെ അജുവിനെയും ടൂര്‍ണമെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റിന്റെ കണ്‍വീനര്‍ ജാബിര്‍ നന്ദി പറഞ്ഞു. ടൂര്‍ണമെന്റ് ജമാല്‍ പയ്യന്നുര്‍,സലീം,ഷമീം,സുഹൈല്‍,തമീം,അയ്മന്‍ സഈദ്,അബ്ദുള്ള സൈഫുദ്ധീന്‍,റയ്യാന്‍ റസല്‍, അനസ് സഈദ്, അസ്ലം പാറാല്‍, ഉബൈദ് മണാട്ടില്‍, ആഷിഫ് കൊല്ലം, ഹാരിസ് കൊച്ചി നിയന്ത്രിച്ചു.

Latest News

ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
ലോകകപ്പിലേക്ക് മിന്നുന്ന തിരിച്ചുവരവുമായി കൊളംബിയ; ഉസ്‌ബെക്കിസ്ഥാനെതിരെ തകര്‍പ്പന്‍ ജയം
June 18, 2026
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
ലോകകപ്പില്‍ പനാമയ്ക്ക് കണ്ണീര്‍ തോല്‍വി; അവസാന നിമിഷത്തില്‍ ഘാനയ്ക്ക് ജയം
June 18, 2026
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
ലെബനനില്‍ 'കൂടുതല്‍ മൃദുവായ സമീപനം' സ്വീകരിക്കണമെന്ന് നെതന്യാഹുവിനോട് ട്രംപ്
June 18, 2026
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
ഇറാന്‍-അമേരിക്കന്‍ സംഘര്‍ഷത്തിന് വിരാമം: സുപ്രധാന കരാറില്‍ ഒപ്പുവെച്ചു
June 18, 2026
 പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം: മാറാക്കര പഞ്ചായത്ത് കെ.എം.സി.സി
June 17, 2026
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച് ഡിആര്‍ കോംഗോ; സമനിലയില്‍ കുരുങ്ങി ക്രിസ്റ്റ്യാനോയും സംഘവും
June 17, 2026
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
ജിദ്ദയില്‍ വമ്പിച്ച ഫുട്ബോള്‍ മാമാങ്കത്തിന് നാളെ തുടക്കം
June 17, 2026
 ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
ജിസിസി രാജ്യങ്ങളിലെ കടപ്പത്ര വിപണിയില്‍ തിരിച്ചുവരവ്: അപകടസാധ്യത കുറയുന്നു
June 17, 2026
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
ഇറാന്‍ 'ശരിയായി പെരുമാറിയില്ലെങ്കില്‍' ' വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന്' ട്രംപിന്റെ ഭീഷണി
June 17, 2026
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി വെസ്റ്റേണ്‍ മേഖലാ കണ്‍വെന്‍ഷന്‍
June 17, 2026