l o a d i n g

ഗൾഫ്

കല്യാണി പ്രിയദര്‍ശന്‍ സൗദിയില്‍; ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 31, 2025

റിയാദ്: ''ലോക' യൂണിവേഴ്‌സില്‍ നിന്ന് സൗദിയില്‍ ലുലു ഒരുക്കിയ ഫുഡ് യൂണിവേഴ്‌സിലേക്ക് പറന്നിറങ്ങി കല്യാണി പ്രിയദര്‍ശന്‍. റിയാദിലെ ലുലു മുറബ്ബയില്‍ നടന്ന ചടങ്ങിലാണ് പതിനാല് ദിവസം നീളുന്ന ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ കല്യാണി ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവല്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ഫുഡ് പവലിയനുകള്‍ താരം സന്ദര്‍ശിച്ചു. ചടങ്ങില്‍ ലുലു സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു.

ആഗോള രുചിവൈവിധ്യങ്ങളുടെ മാമാങ്കത്തില്‍ പാചകലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടാനും, ലോക പ്രശസ്ത ഷെഫുമാരുടെ റെസിപ്പികളും ഡിഷുകളും അടുത്തറിയാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ എല്ലാം ഫെസ്റ്റിവല്‍ സജീവമായിരിക്കും. ഏറെ പുതുമകളും വൈവിധ്യവും നിറഞ്ഞ വേള്‍ഡ് ഫുഡ് ഫെസ്റ്റാണ് ഇത്തവണത്തേതെന്ന് ലുലു സൗദി അറേബ്യ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഷോപ്പിംഗ് അനുഭവം സാംസ്‌കാരിക വൈവിധ്യത്തിന്റെയും രുചികളുടെയും കൂടി ആഘോഷമാക്കി മാറ്റാനുള്ള ലുലുവിന്റെ ഉറച്ച പ്രതിബദ്ധതയാണിത് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക പ്രശസ്തമായ ജാപ്പനീസ് പരമ്പരാഗത പാചകരീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള അനിമേ ഭക്ഷണ വിഭവങ്ങളായ സുഷി, റാമെന്‍, മോച്ചി തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. ചീസി പാസ്ത തയ്യാറാക്കല്‍ അടക്കമുള്ള ലൈവ് കിച്ചണ്‍ ഷോകള്‍, നൂഡില്‍സ് കോണ്‍ടസ്റ്റ്, സൗദിയിലെ പരമ്പരാഗത മധുരവിഭവമായ ഖലിയെയേ ആസ്പദമാക്കിയുള്ള സ്വീറ്റ് ചലഞ്ച് അടക്കം സന്ദര്‍ശകര്‍ക്ക് കൗതുകം പകരുന്ന നിരവധി പരിപാടികളും ഫെസ്റ്റിലുണ്ട്. കുട്ടികള്‍ക്കായി സാന്‍ഡ്വിച് മേക്കിംഗ് മത്സരം, കുട്ടികളും അമ്മമാരും ചേര്‍ന്ന് പങ്കെടുക്കുന്ന കേക്ക് ഐസിംഗ് ചലഞ്ച്, മിസ്റ്ററി ബോക്‌സ് ചലഞ്ച്, സമോസ ഫോള്‍ഡിംഗ് മത്സരം, കുട്ടികള്‍ക്കായുള്ള ഹെല്‍ത്തി സലാഡ് മേക്കിംഗ് ചലഞ്ച്, ബിരിയാണി കുക്കിംഗ് എന്നിവയടക്കം നിരവധി രസകരമായ ഇന്ററാക്ടീവ് മത്സരങ്ങളും ഫെസ്റ്റില്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സൗദി ഇന്‍ഫ്‌ലുവന്‍സര്‍ ഷെഫുമാര്‍ തത്സമയ പാചക പ്രകടനങ്ങള്‍ നടത്താന്‍ ഫെസ്റ്റിലെ പവലിയനുകളിലെത്തും. ഫെസ്റ്റിലെത്തുന്നവര്‍ക്ക് ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.

വൈവിധ്യം നിറഞ്ഞ തീമുകള്‍ക്ക് കീഴിലെ രുചികളുടെ പ്രദര്‍ശനമാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിലെ മറ്റൊരാകര്‍ഷണം. ടേസ്റ്റ്സ് ഓഫ് സൗദി, വേള്‍ഡ് ഫ്‌ലേവേഴ്സ്, പ്രീമിയം മീറ്റ്, ഗോര്‍മേ സ്ലൈസസ്, സുഷി സ്റ്റോപ്പ്, ബ്രൂ മാജിക്, ബ്രൂ യൂര്‍ മൊമെന്റ്, ചെഫ്‌സ് ടൂള്‌സ്, സ്മാര്‍ട്ട് അപ്ലയന്‍സസ്, ഒവന്‍ ഫ്രെഷ് എന്നിങ്ങനെയുള്ള ഫുഡ് തീമുകള്‍ അതുല്യമായ രുചിയനുഭവങ്ങളാണ് സമ്മാനിയ്ക്കുക. ഇതിന് പുറമെ മാറുന്ന കാലത്തെ ആരോഗ്യഘടകങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഭക്ഷണരീതികള്‍ അവതരിപ്പിച്ച് സൂപ്പര്‍ ഫുഡ്‌സ് തീമും ഒരുക്കിയിട്ടുണ്ട്. നവംബര്‍ 11 ന് വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ സമാപിക്കും.

Photo

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026