l o a d i n g

ഗൾഫ്

കേരളത്തിലെ ആദ്യത്തെ പണ്ഡിത സംഘടന കെജെയുവെന്ന് അഹമ്മദ് അനസ് മൗലവി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 30, 2025

ജിദ്ദ: കേരള മുസ്ലിംകളുടെ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ നേതൃത്വത്തില്‍ 1924ല്‍ രൂപംകൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്നത്തി വല്‍ ജമാഅയാണ് (കെജെയു) മലയാളക്കരയിലെ ആദ്യത്തെ പണ്ഡിത സംഘടനയെന്ന് പ്രമുഖ വാഖ്മിയും ഇസ്ലാഹീ പണ്ഡിതനുമായ അഹമ്മദ് അനസ് മൗലവി അഭിപ്രായപ്പെട്ടു. 'തൗഹീദാണ് പ്രധാനം, സുന്നത്താണ് നിധാനം' എന്ന തലക്കെട്ടില്‍ ഈ വരുന്ന നവംബര്‍ 16ന് കോഴിക്കോട് നടക്കാന്‍ പോകുന്ന കെജെയു നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ഭരണകാലത്ത് മുസ്ലിം സമുദായത്തെ അടിച്ചമര്‍ത്തുകയും പ്രവാചകനെയടക്കം മോശമാക്കുന്ന പ്രചാരണങ്ങള്‍ തുടരുകയും ചെയ്തപ്പോള്‍ അതിനെ തടയിടാനും മുസ്ലിം സമുദായത്തെ അന്തവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയും സനാഉല്ലാ മക്തി തങ്ങളാണ് കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കെ എം മൗലവി, ഇ കെ മൗലവി, മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി, സീതി മുഹമ്മദ് തുടങ്ങി പ്രമുഖ പണ്ഡിതരും നേതാക്കളുമെല്ലാം കൂടിച്ചേര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിഷ്പക്ഷസംഘമുണ്ടാവുകയും പിന്നീട് മുസ്ലിം ഐക്യസംഘം രൂപീകരിക്കുകയുമായിരുന്നു. ഐക്യസംഘത്തിന്റെ ആലുവ സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് കാസര്‍ക്കോട് മുതല്‍ കന്യാകുമാരി വരെയുള്ള പണ്ഡിതന്‍മാരുള്‍ക്കൊള്ളുന്ന 'കേരള ജംഇയ്യത്തുല്‍ ഉലമ അഹ്ലുസ്സുന്ന വല്‍ ജമാഅ' എന്ന ആദ്യത്തെ പണ്ഡിതസംഘടന രൂപം കൊള്ളുന്നത്. അടിയുറച്ച ഏകദൈവവിശ്വാസമായ 'തൗഹീദും' പ്രവാചകചര്യയായ 'സുന്നത്തും' സൂക്ഷ്മമായി പിന്‍പറ്റണമെന്ന അക്കാലത്തെ സംഘടനയുടെ ആദര്‍ശം തന്നെയാണ് ഇന്ന് നൂറാം വാര്‍ഷികത്തിനും പ്രമേയമായി അവതരിപ്പിക്കുന്നത് എന്നതില്‍ നിന്ന് 'തൗഹീദാണ് പ്രധാനം, സുന്നത്താണ് നിധാനം' എന്ന മുദ്രാവാക്യം എക്കാലവും പ്രസക്തമാണെന്ന് തെളിയിക്കുന്നു.

കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിംകളും ആരംഭത്തില്‍ ഇതിലുണ്ടായിരുന്നെങ്കിലും തൗഹീദിലടക്കം പല വിഷയങ്ങളിലും വന്ന വ്യതിചലനങ്ങള്‍ കാരണം പിന്നീട് പലരും വഴിപിരിയുകയായിരുന്നു. ഇസ്ലാം ശക്തമായി വിലക്കിയ ഖബറാരാധനക്കും മറ്റു അന്തവിശ്വാസങ്ങള്‍ക്കുമെല്ലാം ഈ സംഘം എതിരായതിനാല്‍ 1926ല്‍ തന്നെ സമസ്ത ഇതില്‍ നിന്ന് പോവുകയും പിന്നീട് പലപ്പോഴായി പല കക്ഷികളുണ്ടാവുകയും അവസാനമായി 2012ല്‍ തൗഹീദില്‍ തന്നെ വ്യതിയാനം സംഭവിച്ചുകൊണ്ട് വിസ്ഡം വിഭാഗവും ഇതില്‍ നിന്ന് പിളര്‍ന്ന് പോയവരാണ് എന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു.

സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മൗലവി മറുപടി നല്‍കുകയും ചെയ്തു. ഷിഹാബ് സലഫി മുഖാമുഖത്തിന്റെ മോഡറേറ്ററായിരുന്നു. അബ്ബാസ് ചെമ്പന്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഇസ്സുദ്ധീന്‍ സ്വലാഹി സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026