l o a d i n g

ഗൾഫ്

റിയാദ് ഇന്ത്യന്‍ എംബസിയിലെ യാസീന്‍ ഖാന്‍ 40 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയിലെ ഭരണവിഭാഗം അംഗങ്ങളില്‍ ഒരാളായ യാസീന്‍ ഖാന്‍, 40 വര്‍ഷത്തെ വിശിഷ്ട സേവനം പൂര്‍ത്തിയാക്കി സര്‍വീസില്‍നിന്നു വിരമിച്ചു.

1985-ല്‍ എംബസിയില്‍ ചേര്‍ന്ന യാസീന്‍ ഖാന്‍, നയതന്ത്ര സന്ദര്‍ശനങ്ങള്‍ക്കും ഔദ്യോഗിക ചടങ്ങുകള്‍ക്കുമുള്ള ഗതാഗതം, പ്രോട്ടോക്കോള്‍, ലോജിസ്റ്റിക്സ് എന്നിവയുടെ നിയന്ത്രണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. കൃത്യത, സമയപാലനം, സമര്‍പ്പിതത്വം എന്നിവയില്‍ അദ്ദേഹം നയതന്ത്രജ്ഞരുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റി.

ഗള്‍ഫ് യുദ്ധം പോലുള്ള നിരവധി നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം എംബസിക്ക് താങ്ങും തണലുമായി നിന്നു. എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പിന്തുണ നല്‍കുന്നതിനും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

തന്റെ ദീര്‍ഘകാല സേവനത്തെക്കുറിച്ച് ഖാന്‍ നന്ദിയോടെ സംസാരിച്ചു: ''അല്ലാഹുവിനോടും സഹപ്രവര്‍ത്തകരോടും ഞാന്‍ അതിയായ നന്ദി അറിയിക്കുന്നു. സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലും സമൂഹത്തിലും സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.''
സേവനത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി അറിയപ്പെടുന്ന യാസീന്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളിലും ഓര്‍മ്മിക്കപ്പെടുമെന്ന് എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Latest News

പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
പ്രമുഖ ആര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു; ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന്; വിടവാങ്ങിയത് ദക്ഷിണേന്ത്യന്‍ നഗരങ്ങളുടെ മുഖച്ഛായ മാറ്റിയ പ്രതിഭ
October 12, 2026
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026