l o a d i n g

കേരള

പി.എം ശ്രീ പദ്ധതി: സിപിഐയുടെ സമ്മര്‍ദ്ദം ഫലം കണ്ടു; കരാര്‍ മരവിപ്പിക്കാന്‍ നീക്കം, എന്നാല്‍ ഏകപക്ഷീയമായി കേരളത്തിന് പിന്മാറാനാവില്ല

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 29, 2025

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കണമെന്ന സി.പി.ഐയുടെ ശക്തമായ ആവശ്യത്തിന് മുന്നില്‍ സി.പി.എം നേതൃത്വവും സംസ്ഥാന സര്‍ക്കാരും ഒടുവില്‍ കീഴടങ്ങുന്നു. കരാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

എന്നാല്‍ കേന്ദ്ര സര്‍ക്കാരും കേരളവും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കരാറില്‍ നിന്ന് ഏകപക്ഷീയമായി കേരളത്തിന് പിന്മാറാന്‍ സാധിക്കില്ല. ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ധാരണയിലൂടെയും 30 ദിവസത്തെ സമയപരിധിക്കു ശേഷവും മാത്രമേ പിന്മാറ്റം സാധ്യമാകൂ.

സംസ്ഥാനത്തിന്റെ എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ടും പി.എം. ശ്രീ പദ്ധതിയുമായി കൂട്ടി യോജിപ്പിച്ചതാണ് സംസ്ഥാന സര്‍ക്കാരിന് നിലവിലെ വെല്ലുവിളി. എസ്.എസ്.കെ. ഫണ്ട് മാത്രമായി വിട്ടുകിട്ടണമെങ്കില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നേക്കാം.

ഫണ്ട് നിരാകരിക്കപ്പെട്ടാല്‍ പോലും പി.എം. ശ്രീയുമായി മുന്നോട്ട് പോകരുത് എന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. ഇതാണ് സി.പി.എം നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത്. കാബിനറ്റിന്റെ അനുമതിയോടുകൂടിയല്ല പി.എം. ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് എന്ന ആരോപണവും സി.പി.ഐ ഉന്നയിച്ചിരുന്നു.

കരാറുമായി ബന്ധപ്പെട്ട് ഒപ്പിട്ടത് ഏത് ഗവണ്‍മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയാല്‍ മാത്രമേ സി.പി.ഐ ഈ വിഷയത്തില്‍ അയവ് വരുത്തുകയുള്ളൂ. ഈ നിയമപരമായ കാരണങ്ങള്‍ കൊണ്ടുകൂടിയാണ് സി.പി.എം. നേതൃത്വം സി.പി.ഐയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്.

തത്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയെ വിളിച്ച് അറിയിച്ചത്.

പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സി.പി.ഐ. നേതാക്കളെ വിളിച്ച് വിശദീകരിക്കും. ഇതോടെ, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ. മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇരുപാര്‍ട്ടികളുടെയും നേതൃതല യോഗങ്ങള്‍ തിരുവനന്തപുരത്ത് നടന്നുവരികയാണ്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026