l o a d i n g

കായികം

വര്‍ണാഭ ചടങ്ങില്‍ സിഫ് ഫിക്‌സ്ചര്‍ റിലീസിംഗ് നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (SIFF) 30-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 21-ാമത് സിഫ് ചാമ്പ്യന്‍സ് ലീഗിനായുള്ള ഫിക്‌സ്ചര്‍ പ്രകാശനവും ട്രോഫി അനാവരണവും വര്‍ണ്ണശബളമായ ചടങ്ങുകളോടെ കുബ്ബ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. അഹ്‌മദ് റിഷാന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍, ബേബി ഫാത്തിമ സെനാല്‍ സിഫ് ചരിത്രം വിവരിു. ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ച പരിപാടി, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി മുഹമ്മദ് അലി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ നാഫി കുപ്പനത്ത് (മാര്‍ക്കറ്റിംഗ് ഡയറക്ടര്‍, റബിയ ടീ), മിഥുന്‍ (ആര്‍.കെ.ജി), നസീം നീലമ്പ്ര (ഈസ്റ്റേണ്‍), നളിന്‍ (ചാര്‍മ്‌സ്), സുനീര്‍ (ആര്‍ക്കസ്), മുസ്തഫ വി.പി. (ജിദ്ദ കെഎംസിസി ജനറല്‍ സെക്രട്ടറി), സാദിഖ് പാണ്ടിക്കാട്, ജോയ് മൂലന്‍, കുഞ്ഞാലി (അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസ നേര്‍ന്നു.

ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായ ട്രോഫി കൈമാറ്റ ചടങ്ങ് ആവേശകരമായി നടന്നു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മഹ്ജര്‍ എഫ്സിയുടെ ക്യാപ്റ്റന്‍ നൗഫല്‍ ചുക്കന്‍, ട്രോഫി സിഫ് ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പാക്കിന് കൈമാറി. തുടര്‍ന്ന് പ്രസിഡണ്ട് ബേബി നീലാമ്പ്രയും, ജനറല്‍ സെക്രട്ടറി നിസാം മമ്പാടും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. റബിയ ടീയുടെ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അബ്ദുല്‍ നാഫി കുപ്പനത്ത് ട്രോഫി ഔദ്യോഗികമായി പ്രദര്‍ശിപ്പിച്ചു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ തങ്ങളുടെ ജേഴ്‌സികളുടെ പ്രദര്‍ശനവും നടത്തി. നവംബര്‍ 7-ന് കിംഗ് അബ്ദുല്‍ അസിസ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ക്ലബ്ബുകളുടെയും വിവിധ സംഘടനകളുടെയും മാര്‍ച്ച് പാസ്റ്റുകള്‍ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കമ്മറ്റിയംഗങ്ങളായ ഷഫീക് പട്ടാമ്പി, സന ഇര്‍ഷാദ്, അയ്യൂബ് മുസ്ലിയാരകത്ത് എന്നിവര്‍ അവതാരകരായിരുന്നു. അന്‍വര്‍ വല്ലാഞ്ചിറ നന്ദി പ്രകാശിപ്പിച്ചു. നാസര്‍ ശാന്തപുരം, സലാം കാളികാവ്, യാസിര്‍ അറഫാത്ത്, ശരീഫ് പരപ്പന്‍, നിസാം പാപറ്റ, ഫിറോസ് ചെറുകോട്, അബു കട്ടുപ്പാറ, ഫിര്‍ദൗസ് കൂട്ടിലങ്ങാടി, ജംഷി കോട്ടപ്പുറം, ഷഫിഖ് പട്ടാമ്പി, മന്‍സൂര്‍ കെ. സി, അന്‍വര്‍ കരിപ്പ, സഫീര്‍ കോട്ടപ്പുറം, നൗഷാദ് ചാത്തല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.

Photo

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026