l o a d i n g

ഗൾഫ്

സൗദിയില്‍ സ്വകാര്യ ടാക്‌സിക്കാര്‍ക്കെതിരെ കര്‍ശന നടപടി, ഒരാഴ്ചക്കിടെ 741 പേര്‍ പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 28, 2025

റിയാദ്: സൗദിയില്‍ സ്വകാര്യ ടാക്‌സി ഓടിച്ച് ഉപജീവനം നടത്തിയിരുന്ന പ്രവാസികള്‍ സൂക്ഷിക്കുക. എത്ര രഹസ്യമായി നടത്തിയാലും നിങ്ങള്‍ ഏതു സമയവും പിടികൂടാം. എല്ലായിടത്തും പരിശോധന അതിശക്തമാണ്. അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോയതിന് 741 പേരെയാണ് ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ജി.ടി.എ) ഒരാഴ്ചക്കിടെ പിടികൂടിയത്. സൗദിയുടെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്. ലൈസന്‍സില്ലാതെ യാത്രക്കാരെ വിളിച്ചുകയറ്റാന്‍ ശ്രമിച്ച 534 പേരും, നിയമം തെറ്റിച്ച് യാത്രക്കാരെ വാഹനത്തില്‍ കൊണ്ടുപോയ 207 പേരും ഇവരില്‍ ഉള്‍പ്പെടും.

പിടിയിലായവര്‍ക്കെതിരെ വാഹനം പിടിച്ചെടുക്കല്‍, കനത്ത പിഴ ചുമത്തല്‍ തുടങ്ങിയ നിയമനടപടികള്‍ സ്വീകരിച്ചു. ഗതാഗത രംഗത്തെ നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും യാത്രാ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പരിശോധനകളെന്ന് അതോറിറ്റി വ്യക്തമാക്കി. യാത്രക്കാരെ വിളിച്ചുകയറ്റി ആവര്‍ത്തിച്ച് നിയമം തെറ്റിക്കുന്നവര്‍ക്ക് 11,000 റിയാല്‍ വരെ പിഴയും 25 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോയാല്‍ 20,000 റിയാല്‍ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടലും ലഭിക്കാം. നിയമം ലംഘിച്ച വാഹനം ലേലം ചെയ്ത് വില്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ പ്രവാസികള്‍ക്കെതിരെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Latest News

സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
സി.എം.ആര്‍.എല്‍ - എക്സാലോജിക് ഇടപാട്: പിണറായി വിജയനും വീണയ്ക്കുമെതിരെ വിജിലന്‍സ് കേസ്; പിണറായി ഒന്നാം പ്രതി; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ പിണറായി
October 12, 2026
 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026