l o a d i n g

കേരള

സി.പി.ഐ എതിര്‍പ്പ് മറികടന്ന് പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒടുവില്‍ ഒപ്പുവെച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഡല്‍ഹിയില്‍ വെച്ചാണ് കരാറില്‍ ഒപ്പുവെച്ചത്.

ധാരണാപത്രത്തില്‍ ഒപ്പുവെച്ചതോടെ 1500 കോടി രൂപയുടെ കേന്ദ്രഫണ്ട് കേരളത്തിന് ലഭ്യമാകും. ഫണ്ട് തടഞ്ഞുവെച്ചിരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. സി.പി.ഐ.യുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് ഈ തീരുമാനമെടുത്തത്. വിഷയം എല്‍.ഡി.എഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ സ്വന്തം നിലയ്ക്ക് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിനെതിരെ സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

തീരുമാനം മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. നാളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന ആശങ്ക സി.പി.ഐ നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സി.പി.ഐ. ഭരിക്കുന്ന കൃഷിവകുപ്പ് അടക്കം കേന്ദ്ര ബ്രാന്‍ഡിങ്ങിന് വഴങ്ങി ഫണ്ട് കൈപ്പറ്റുന്നുണ്ടെന്ന ന്യായമാണ് സി.പി.എം നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി ഇതിന് മറുപടിയായി ഉന്നയിച്ചത്.

മന്ത്രിസഭയില്‍ വന്നപ്പോള്‍ സി.പി.ഐ മന്ത്രിമാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പിഎം ശ്രീ വിഷയം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാനായി മാറ്റി വെക്കുകയായിരുന്നു. ഇത്തരം വിഷയങ്ങളില്‍ എല്‍.ഡി.എഫ്. ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും മന്ത്രിസഭാ യോഗം തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍, ഈ നടപടികള്‍ ഒഴിവാക്കി കേന്ദ്രത്തിന് വഴങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

മൂന്ന് വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പ്രധാന എതിര്‍പ്പിന് കാരണം. കേരളം, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ 33 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതിനോടകം പദ്ധതിയില്‍ പങ്കാളികളായിരുന്നു. സംസ്ഥാനം പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം അനുവദിക്കാതെ കേന്ദ്രം സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെയാണ് കേരളം വഴങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026