l o a d i n g

ഗൾഫ്

ഇസ്ലാമിലെ ഹിജാബ് സ്ത്രീസുരക്ഷക്ക് - ഷിഹാബ് സലഫി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

ജിദ്ദ: സ്ത്രീകളുടെ സുരക്ഷക്ക് വേണ്ടിയാണ് ഇസ്ലാം അവര്‍ക്ക് 'ഹിജാബ്' നിര്‍ബന്ധമാക്കിയതെന്നും നമ്മുടെ നാട്ടിലെ പല സെലിബ്രിറ്റികള്‍ പോലും സുരക്ഷിതമല്ലാത്തയിടങ്ങളിലൂടെ പോകുമ്പോള്‍ ഈ വേഷം ധരിക്കാറുണ്ടെന്നും ഇസ്ലാഹീ പ്രഭാഷകന്‍ ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ശിരോവസ്ത്രവും വിശുദ്ധ വസ്ത്രവും' എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനുണ്ടായത് മുതല്‍ അവനിലുള്ള നഗ്‌നതാബോധത്തിന് പരിഹാരമായിട്ടാണ് നമ്മുടെ സൃഷ്ടാവ് അവനു വേണ്ട വസ്ത്രങ്ങള്‍ സംവിധാനിച്ചത്. മുടി മറക്കാതെ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ നല്ലത് അത് കത്രിച്ചു കളയുകയാണെന്ന ബൈബിള്‍ വചനത്തില്‍ നിന്ന് സ്ത്രീകളുടെ ശിരോവസ്തം പ്രവാചകന്‍ മുഹമ്മദ് നബി (സ) ലോകത്ത് പുതുതായി അവതരിപ്പിച്ച ഒന്നല്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഇന്ന് നമ്മുടെ നാട്ടില്‍ ഹിജാബ് വിവാദമുണ്ടായ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പോലും ബൈബിള്‍ ശാസനയനുസരിച്ചുള്ള ഈ വേഷം ധരിച്ചുകൊണ്ടാണ് തല മറച്ച കുട്ടിയെ കണ്ടാല്‍ മറ്റു വിദ്യാര്‍ത്ഥികള്‍ പേടിക്കുമെന്ന് പറയുന്നത്. ഇസ്ലാമിന്റെ ശിരോവസ്ത്രം കണ്ടാല്‍ ഭയപ്പെടുകയും വിശുദ്ധ വസ്ത്രം ധരിച്ചാല്‍ കുഴപ്പില്ലെന്നുമുള്ള രീതിയില്‍ അവതരിപ്പിക്കുകയും നാട്ടിലെ മീഡിയകളടക്കം ഇടപെട്ട് ഇതൊരു സാമുദായിക ദ്രുവീകരണത്തിലേക്ക് പോകുമെന്ന ആശങ്കയുണ്ടായതിനാലുമാണ് എറണാകുളത്തെ സ്‌കൂളിലെ പല രക്ഷിതാക്കളും പരാതിയില്ലെന്ന് പറഞ്ഞത്. എന്നാല്‍ ഒരു വിശ്വാസി ഒന്നാമതായി ധരിക്കേണ്ട 'ദൈവഭയത്തിന്റെ' വസ്ത്രം ധരിക്കുന്നതോടെ ഇത്തരം പ്രതിസന്ധികളൊന്നും അയാളെ ബാധിക്കുകയില്ല.

പള്ളിയില്‍ പോകുമ്പോള്‍ മാത്രം സൃഷ്ടാവ് കല്‍പിച്ച വസ്ത്രധാരണവും മറ്റുള്ള സാഹചര്യങ്ങളില്‍ ഇഷ്ടമുള്ളതാവുകയും ചെയ്യുന്ന രീതി ഇസ്ലാമില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അനുവദനീയമല്ല. ജീവിക്കുമ്പോള്‍ ഇസ്ലാമിക വേഷം ധരിക്കാത്തവരെപ്പോലും മരണപ്പെട്ട് കഴിഞ്ഞാല്‍ പുരുഷനായാലും സ്ത്രീയായാലും ഇസ്ലാമിക വസ്ത്രം ധരിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഈ വസ്ത്രധാരണത്തിന് ശാസ്ത്രമായി എന്തെങ്കിലും കുഴപ്പമുള്ളതായി ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഇസ്ലാമിനോട് ശത്രുതയുള്ളവരും സ്ത്രീകളെ കമ്പോളവല്‍ക്കരിക്കുന്ന കോര്‍പ്പറേറ്റുകളുമാണ് ഹിജാബിനോട് വിരോധം കാണിക്കുന്നത്.

ഇത്തരം വിവാദങ്ങള്‍ക്കിടയിലും ഹിജാബ് ധരിക്കുന്ന സമുദായം ഇന്നിവിടെ പൊട്ടിമുളച്ചതല്ലെന്നും എത്രയോ വര്‍ഷങ്ങളായി ഈ നാട്ടില്‍ പല മതവിഭാഗങ്ങളും ജീവിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ നമ്മുടെ നാട്ടിലെ കോടതികളില്‍ നിന്ന് വരുന്ന പരാമര്‍ശങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026