l o a d i n g

ഗൾഫ്

ഇനി മുതല്‍ ഹൃദയ മിടിപ്പ് പ്രശ്‌നങ്ങള്‍ക്ക് ഖത്തറില്‍ ലോകോത്തര സംവിധാനം

Thumbnail
Publisher By     അഹമ്മദ് പാതിരിപ്പറ്റ
October 23, 2025

ദോഹ: ഏട്രിയല്‍ ഫൈബ്രിലേഷന്‍ (Atrial Fibrillation) എന്ന ഹൃദയമിടിപ്പ് പ്രശ്‌നങ്ങള്‍ക്കുള്ള പുതിയ ചികിത്സാ സംവിധാനമായ FARAVIEW™ സിസ്റ്റം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹാര്‍ട്ട് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു. മധ്യപൂര്‍വ്വേഷ്യയില്‍ ഈ സാങ്കേതിക വിദ്യ ഇതാദ്യമാണ്. അമേരിക്കയും യൂറോപ്പും ഒഴികെയുള്ള രാജ്യങ്ങളില്‍ ആദ്യമായി ഇത് ഖത്തറിലാണ് ആരംഭിച്ചത്.
ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഹൃദയമിടിപ്പിന്റെ അസാധാരണ വേഗതയോ ക്രമമല്ലാത്തതോ മൂലമുള്ള ഒരു ഗുരുതരാവസ്ഥയാണ്. ഇത് സമയബന്ധിതമായി ചികിത്സിക്കാത്ത പക്ഷം സ്‌ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകാം.

അമേരിക്കയിലെ ബോസ്റ്റണ്‍ സയന്റിഫിക് വികസിപ്പിച്ച ഈ FARAVIEW™ സിസ്റ്റത്തിലൂടെ, ഡോക്ടര്‍മാര്‍ക്ക് ഹൃദയത്തിന്റെ ആഭ്യന്തര ഘടനയും ടിഷ്യുവും അതീവ വിശദമായി കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ദൃശ്യവല്‍ക്കരണ സൗകര്യം നല്‍കുന്നു. ഇതിലൂടെ അനിയന്ത്രിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുന്ന കൃത്യമായ ഭാഗങ്ങള്‍ തിരിച്ചറിയാനും, ആരോഗ്യകരമായ ഹൃദയ ഭാഗങ്ങള്‍ സംരക്ഷിച്ച് അനിയമിതമായ ടിഷ്യൂകള്‍ക്ക് മാത്രമായി ചികിത്സ നല്‍കാനും സാധിക്കുന്നു. ഇതിലൂടെ ചികിത്സാ സമയവും അപകടസാധ്യതയും കുറയ്ക്കാന്‍ കഴിയും.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കാനും, ശസ്ത്രക്രിയയുടെ സമയം കുറയ്ക്കാനും, രോഗമുക്തി വേഗത്തിലാക്കാനും കഴിയുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി. ഇത് കാര്‍ഡിയാക് ചികിത്സാ മേഖലയിലെ വലിയ മുന്നേറ്റമാണെന്നും, ഖത്തറിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള അവരുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026