l o a d i n g

ഗൾഫ്

കേളി ബത്ഹ ഏരിയ നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ, ഹനാദി അല്‍ ഹര്‍ബി കോണ്‍ട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോര്‍ക്ക ഐഡി, നോര്‍ക്ക കെയര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 17 വെള്ളിയായ്‌ഴ്ച ബത്ഹ ലൂഹ ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പില്‍ നിരവധി മലയാളികള്‍ പങ്കെടുത്തു. റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവന്‍ മലയാളികള്‍ക്കും നോര്‍ക്ക ഐഡി ലഭ്യമാക്കി അവര്‍ക്ക് നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

സാധാരണക്കാരായ പ്രവാസികള്‍ക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തി. കേളി കേന്ദ്ര കമ്മറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, ഹുസ്സൈന്‍ പി എ, മൂസ കൊമ്പന്‍, ദീപ, അനസ്, ജയകുമാര്‍ പുഴക്കല്‍ അരുണ്‍, സുധീഷ് തറോല്‍, സൗബീഷ് കള്ളിയില്‍, രാജേഷ് ചാലിയാര്‍, ഫൈസല്‍ അലയാന്‍, ഷഫീഖ് ആലുക്കല്‍, മന്‍സൂര്‍ അലി തുടങ്ങിയവര്‍ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യില്‍ ,പ്രഭാകരന്‍ കണ്ടോന്താര്‍, കേളി കേന്ദ്രകമ്മറ്റി അംഗം രാമകൃഷണന്‍ , കേളി ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹന്‍ദാസ് , മര്‍ഗ്ഗബ് രക്ഷാധികാരി ആക്ടിങ് സെക്രട്ടറി അനില്‍ അറക്കല്‍ , ഏരിയ ആക്ടിങ് സെക്രട്ടറി ഫക്രുദ്ദീന്‍ മമ്പാട്, ഏരിയ ട്രഷറര്‍ സലിം മടവൂര്‍ , ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മര്‍ , തങ്കച്ചന്‍ , ഇസ്മായില്‍ കൊടിഞ്ഞി , മര്‍ഗ്ഗബ് രക്ഷാധികാരി സമിതി അംഗം വിനോദ് ,ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബത്ഹ ഏരിയയിലേയും, മറ്റ് ഏരിയകളിലേയും അംഗങ്ങള്‍ക്കൊപ്പം , പൊതു സമൂഹത്തില്‍ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026