l o a d i n g

ഗൾഫ്

250 ന്റെ നിറവില്‍ ജിദ്ദ മലയാളം ടോസ്സ്മസ്റ്റേഴ്സ് ഓണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

ജിദ്ദ: മലയാളം ടോസ്സ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ 250ാമത് മീറ്റിംഗും ഓണാഘോഷവും മുഷറഫിയിലുള്ള സീസണ്‍സ് റസ്റ്റോറന്റില്‍ നടന്നു. രാവിലെ 10 മണി മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ വൈകീട്ട് 5:30 വരെ നീണ്ടു നിന്നു. ക്ലബ് പ്രസിഡന്റ് കൃപ കുരുങ്ങാട്ട്, വൈസ് പ്രസിഡന്റ്‌റുമാരായ ബഷീര്‍ കുപ്പിയാന്‍, മുഹമ്മദ് സമീര്‍ കുന്നന്‍, സര്‍ജന്റ് അറ്റ് ആംസ് ഷഹീന്‍ മുഹമ്മദ്, സെക്രട്ടറി ദീപ സ്റ്റാന്‍ലി, ട്രഷറര്‍ നാസിയ മെഹര്‍, മുന്‍ പ്രസിഡന്റ്‌റുമാരായ നജീബ് വെഞ്ഞാറമൂട്, സഹീര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ല 104 ഡയറക്ടര്‍ ടോസ്റ്റ് മാസ്റ്റര്‍ ബാലസുബ്രഹ്‌മണ്യന്‍, ഡിവിഷന്‍ എച്ച് ഡയറക്ടര്‍ ടോസ്റ്റ് മാസ്റ്റര്‍ റൈഹാനത് സഹീര്‍, മുന്‍ ജില്ല ഡയറക്ടര്‍ മാരായ റാഷിദ് അലി, സജി കുര്യാക്കോസ്, മുന്‍ PQD DTM ബഷീര്‍ അമ്പലവന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാദിഷ്ടമായ ഓണ സദ്യക്ക് പുറമെ ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, ഓണപ്പാട്ടുകള്‍, കവിതാ പാരായണം തുടങ്ങിയ കലാപരിപാടികള്‍ ശ്രദ്ധേയമായി. ഗായകരായ ഹരീഷ്, ജേക്കബ് കുര്യന്‍, അനീസ് ബാബു, സന്തോഷ് അബ്ദുല്‍ കരിം, ഇസ്മായില്‍, സിമി അബ്ദുല്‍ കാദര്‍ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ ഹൃദ്യമായി.

തുടര്‍ന്ന് നടന്ന ടോസ്റ്റ് മാസ്റ്റര്‍ യോഗ പരിപാടികളില്‍ തയ്യാറാക്കിയ പ്രസംഗത്തില്‍ ബഷീര്‍ കുപ്പിയാനും, നിമിഷ പ്രസംഗത്തില്‍ അബ്ദുല്‍ കാദര്‍ ആലുവ, ഷിബു തിരുവനന്തപുരം, രിസാന മണപ്പാട്ടില്‍ എന്നിവരും, പ്രസംഗ മൂല്യ നിര്‍ണയത്തില്‍ അബ്ദുല്‍ റഷീദ് തൊടിയിലും വിജയികളായി.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026