l o a d i n g

ഗൾഫ്

'ബഹുസ്വരത, നീതി, സമാധാനം' ഇസ്ലാഹി സെന്റര്‍ ത്രൈമാസ കാമ്പയിന് ജിദ്ദയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദേശീയ സമിതി 'ബഹുസ്വരത, നീതി, സമാധാനം' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനു തുടക്കമായി. കാമ്പയിന്റെ ജിദ്ദ ഏരിയ തല ഉദ്ഘാടന സെമിനാറില്‍ സാമൂഹ്യ സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രതിനിധികള്‍ പങ്കെടുത്തു. ബഹുസ്വരതയും നീതിയും നിലനില്‍ക്കുന്ന ഇടങ്ങളില്‍ സമാധാനവും പുരോഗതിയും വന്നുചേരുമെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. വ്യത്യസ്ത സ്വരങ്ങളെ ഉള്‍കൊള്ളുകയും വിവേചന രഹിതമായി എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തില്‍ മാത്രമേ സമാധാനം നിലനില്‍കൂ. മനുഷ്യ വംശങ്ങളുടെ ചരിത്രം അതാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. തന്റെ ശരിയെ മറ്റുള്ള എല്ലാവരും അംഗീകരിക്കണം എന്ന വാദം തെറ്റാണ്. സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കാമ്പയിന്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ബഹുസ്വരതയെ തകര്‍ക്കുന്ന വാര്‍ത്തകളാണ് വിദ്യാലയങ്ങളില്‍ നിന്ന് പോലും നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ബഹുസ്വരത, നീതി, സമാധാനം എന്ന പ്രമേയത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും സഹിഷ്ണുതയോടെ ജീവിക്കുന്ന ''നാനാത്വത്തില്‍ ഏകത്വം'' എന്ന മഹിതമായ സന്ദേശത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ദൈവിക സൃഷ്ടിയുടെ സൗന്ദര്യമായ 'വൈവിധ്യം' അകലം സൃഷ്ടിക്കാനുള്ളതല്ല, മറിച്ച് പരസ്പരം പരിചയപ്പെടാനും മനസ്സിലാക്കാനും ഉള്ളതാണെന്ന് നാം തിരിച്ചറിയണം. വൈവിധ്യമാണ് ബഹുസ്വരതയെ മനോഹരമാക്കുന്നത്; പാരസ്പര്യമാണ് അതിന് സൗരഭ്യം നല്‍കുന്നത്.
പ്രമേയം വിശദീകരിച്ചു കൊണ്ട് സംസാരിച്ച ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുസ്തഫ മൗലവി അകമ്പാടം പറഞ്ഞു.

മനുഷ്യരാശിയെ നന്മയിലേക്ക് നയിച്ച എല്ലാ പ്രവാചകന്മാരും ബഹുസ്വര സമൂഹങ്ങളിലേക്കാണ് നിയോഗിക്കപ്പെട്ടത്. ഓരോ സഹോദരനെയും അവന്റെ വിശ്വാസത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെയും ആദരിക്കണമെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നീതി നിഷേധവും ഭരണകൂടങ്ങളുടെ ജീര്‍ണാവസ്ഥയും അരാഷ്ട്രീയതയുടെ വിത്തുവിതറാന്‍ കാരണമാകുമ്പോള്‍, അതിന്റെ ഫലമായി അരാജകത്വവും തീവ്രവാദവും വളരാനുള്ള സാഹചര്യം സൃഷ്ടിക്കും. അതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാരനും പരസ്പര ആദരവോടെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഒരുമിച്ചു മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി കെ.എം.സി.സി സിക്രട്ടറി നാസര്‍ വെളിയങ്കോട്, ഒ. ഐ. സി. സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍, നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മറ്റി ജനറല്‍ സിക്രട്ടറി ജരീര്‍ വേങ്ങര സ്വാഗതവും ഷക്കീല്‍ ബാബു നന്ദിയും പറഞ്ഞു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026