l o a d i n g

ഗൾഫ്

തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് സില്‍വര്‍ ജൂബിലി: 'അദ്‌നാന്‍ മെഹ്ഫില്‍ '25'' ഒക്ടോബര്‍ 24 ന്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 19, 2025

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ''അദ്‌നാന്‍ മെഹ്ഫില്‍ '25'' സംഗീത വിരുന്ന് ഒക്ടോബര്‍ 24, വെള്ളിയാഴ്ച, മാര്‍ക്ക് ആന്റ് സേവ്, ഫ്‌ലമിങോ മാള്‍, എക്‌സിറ്റ് 26, മക്ക റോഡ്, റിയാദില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

25 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രശസ്ത ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം എന്നിവര്‍ പങ്കെടുക്കും. ഇവരോടൊപ്പം റിയാദിലെ മലയാളി കലാകാരന്മാരും നൃത്ത, സംഗീത, കലാപരിപാടികള്‍ അവതരിപ്പിക്കും. ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കായി നടത്തുന്ന പുഡ്ഡിങ് ഫെസ്റ്റ് മത്സരം പ്രത്യേക ആകര്‍ഷണമായിരിക്കും. വിജയികള്‍ക്ക് ആകര്‍ഷങ്ങളായ സമ്മാനങ്ങള്‍ നല്‍കും.

തലശ്ശേരിയിലെയും പരിസരങ്ങളിലെയും പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനും, റിയാദിലെ തലശ്ശേരിക്കാരെ ഒന്നിപ്പിക്കുന്നതിനും കഴിഞ്ഞ 25 വര്‍ഷങ്ങളായി TMWA Riyadh പ്രവര്‍ത്തിച്ചു വരുന്നു. പ്രവാസജീവിതത്തിന്റെ തിരക്കിനും മടുപ്പിനുമിടയില്‍ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ കലാ കായിക പരിപാടികള്‍ ഈ സംഘടനയുടെ സംഘടിപ്പിക്കാറുണ്ട്. കുടുംബങ്ങള്‍, ബാച്ചിലര്‍സ്, കുട്ടികള്‍, ബിസിനസ് മേഖലയിലെ പ്രമുഖര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയ ഏകദേശം 750-ഓളം മലയാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രവേശനം സൗജന്യമാണെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ തന്‍വീര്‍ ഹാഷിം (പ്രസിഡന്റ്), ഷമീര്‍ തീക്കുക്കില്‍ (ജന: സെക്രട്ടറി), അഫ്താബ് അമ്പിലായില്‍ (വൈസ് പ്രസിഡന്റ്),
പിസി ഹാരിസ് (ഇവന്റസ് ഹെഡ്), അഷ്‌കര്‍ വിസി (സ്‌പോണ്‍സര്‍ഷിപ് ഹെഡ്), അബ്ദുല്‍ ഖാദര്‍ മോച്ചേരി (സെപ്ഷ്യല്‍ പ്രൊജക്ടസ്) എന്നിവര്‍ പങ്കെടുത്തു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026