l o a d i n g

ഗൾഫ്

പഴയ മുട്ട തീയതി തിരുത്തി വില്‍ക്കുന്നു, ജിദ്ദയില്‍ റെയ്ഡ്, രണ്ടു കേന്ദ്രങ്ങള്‍ പൂട്ടിച്ചു, 70,000-ത്തോളം മുട്ടകള്‍ നശിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

ജിദ്ദ: അനധികൃതമായി മുട്ട സംഭരിക്കുകയും പാക്കറ്റിലാക്കുകയും കാലഹരണ തീയതി തിരുത്തുകയും ചെയ്ത രണ്ട് കേന്ദ്രങ്ങള്‍ ജിദ്ദ മുനിസിപ്പാലിറ്റി പൂട്ടിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
തൊഴിലാളികള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിലെ ഉപയോഗിച്ചിരുന്ന രണ്ട് അനധികൃത ഗോഡൗണുകളിലാണ് മുട്ട ശേഖരിച്ച് തീയതി തിരുത്തി വില്‍ക്കാന്‍ സൂക്ഷിച്ചത്. നിയമലംഘനം നടത്തിയ ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഉപയോഗശൂന്യമായ 69,440 മുട്ടകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. ഈ മുട്ടകളും വാഹനങ്ങളിലുണ്ടായിരുന്ന ഉത്പന്നങ്ങളും കെട്ടിടത്തില്‍ വെച്ചുതന്നെ നശിപ്പിച്ചു.

സമീപത്തുള്ള മറ്റൊരു താമസസ്ഥലത്തും ഫീല്‍ഡ് ടീമുകള്‍ റെയ്ഡ് നടത്തി. അനധികൃത തൊഴിലാളികള്‍ മുട്ടകള്‍ പാക്കറ്റുകളിലാക്കാനും കാലഹരണ തീയതി തിരുത്താനും ഈ കെട്ടിടവും ഉപയോഗിച്ചിരുന്നു. ഇവിടെ നിന്ന് മുട്ട ട്രേകള്‍ പാക്ക് ചെയ്യുന്ന ഒരു യന്ത്രവും പിടിച്ചെടുത്തു. കൂടാതെ, വില്‍പ്പനക്കുള്ള ഉത്പന്നങ്ങള്‍ക്കായി തയ്യാറാക്കിയ ഏകദേശം 40,000 ലേബലുകളും ഡേറ്റ് സ്റ്റാമ്പുകളും കണ്ടെത്തി. യൂണിവേഴ്‌സിറ്റി സബ്-മുനിസിപ്പാലിറ്റി ഈ വസ്തുക്കളെല്ലാം നശിപ്പിച്ചു.

നിയമവിരുദ്ധമായ ഭക്ഷ്യവസ്തുക്കളുടെ കൈകാര്യം ചെയ്യല്‍ തടയുന്നതിനും ഉത്പന്നങ്ങളുടെ സുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത പരിശോധനകളുടെ ഭാഗമാണ് ഈ നടപടികളെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026