l o a d i n g

കേരള

ഓഹരി ഇടപാടിലെ കടം വീട്ടാന്‍ നടത്തിയ മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ തീ കൊളുത്തി കൊന്ന സംഭവം; പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

പത്തനംതിട്ട: ഓഹരി ട്രേഡിങ്ങില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താനായി മോഷണത്തിനിടെ വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരന്റെ ഭാര്യ അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട കീഴ്വായ്പൂര്‍ പുളിമല സ്വദേശിനി ലതാകുമാരി (61) ആണ് മരിച്ചത്.

പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അയല്‍വാസിയായ സുമയ്യ ആണ് ഈ ക്രൂരകൃത്യം ചെയ്തത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഒക്ടോബര്‍ 9-നായിരുന്നു സംഭവം. ആശാപ്രവര്‍ത്തകയായിരുന്ന ലതാകുമാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സുമയ്യ മോഷണം നടത്താന്‍ ശ്രമിച്ചു. ഈ സമയം സ്വര്‍ണം നല്‍കാന്‍ ലതാകുമാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് സുമയ്യ അവരെ ആക്രമിക്കുകയായിരുന്നു.

ലതാകുമാരിയുടെ കഴുത്തില്‍ തുണിചുറ്റി കൊല്ലാന്‍ ശ്രമിക്കുകയും മുഖത്ത് കത്തികൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്ത ശേഷം പ്രതി വീടിന് തീ കൊളുത്തുകയായിരുന്നു. ആദ്യം തീപ്പിടിത്തമാണെന്ന് സംശയിച്ചെങ്കിലും, പോലീസിന്റെ വിശദമായ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയത്

കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സുമയ്യ. ഓഹരി ട്രേഡിങ്ങിലെ നഷ്ടം നികത്താനാണ് താന്‍ മോഷണത്തിന് മുതിര്‍ന്നതെന്ന് സുമയ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഓഹരി ട്രേഡിങ് ഇടപാടുകളും ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്നെടുത്ത വായ്പകളുമായി സുമയ്യക്ക് 50 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായി പറയുന്നു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026