l o a d i n g

ഗൾഫ്

44ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നവംബര്‍ 5 മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 18, 2025

ഷാര്‍ജ: സാഹിത്യത്തിന്റെയും ചിന്തയുടെയും ലോകോത്തര മേളയായ 44-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം 2025 നവംബര്‍ 5 മുതല്‍ 16 വരെ എക്സ്പോ സെന്റര്‍ ഷാര്‍ജയില്‍ നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ഈ വിജ്ഞാന വിരുന്നില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ മേളയുടെ മുഖ്യ സവിശേഷത, 20 രാജ്യങ്ങളില്‍ നിന്നുള്ള 80 പ്രമുഖ അറബ് വ്യക്തിത്വങ്ങളുടെ പങ്കാളിത്തമാണ്. നോവല്‍, കവിത, തത്ത്വചിന്ത, സിനിമ, പുരാവസ്തു ഗവേഷണം തുടങ്ങി വിവിധ മേഖലകളില്‍ ലോകശ്രദ്ധ നേടിയവരാണ് അതിഥികളുടെ നിരയിലുള്ളത്. പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാര്‍, കവികള്‍, വിവര്‍ത്തകര്‍, സിനിമാ പ്രവര്‍ത്തകര്‍, ഗവേഷകര്‍, അക്കാദമിക് പണ്ഡിതന്മാര്‍ എന്നിവര്‍ അതിഥിപ്പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇവരില്‍ പലരുടെയും കൃതികള്‍ വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടവയാണ്.

ഈജിപ്റ്റോളജിയില്‍ ലോകപ്രശസ്തനും യൂനെസ്‌കോ അംബാസഡറുമായ ഡോ. സാഹി ഹവാസ് (പുരാവസ്തു ഗവേഷകന്‍), പുസ്തകങ്ങളും പേറ്റന്റുകളും സ്വന്തമാക്കിയ സര്‍ജനും ഈജിപ്റ്റോളജിസ്റ്റുമായ ഡോ. വസീം അല്‍ സിസി, 170ലേറെ കൃതികളുടെ രചയിതാവും അറബ് ചരിത്രകാരന്മാരുടെ അസോസിയേഷന്‍ പ്രസിഡന്റുമായ ഇറാഖി ചരിത്രകാരന്‍ ഡോ. മുഹമ്മദ് ജാസിം അല്‍ മശ്ഹദാനി, രാജ്യാന്തര പ്രശസ്തനായ കുവൈത്തി നോവലിസ്റ്റ് താലിബ് അല്‍ റിഫായി, ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ അറബിക് ഫിക്ഷന്‍ (ഐപിഎഎഫ്) ജേതാവായ തുനീസിയന്‍ അക്കാദമിക് വിദഗ്ധന്‍ ശുക്രി അല്‍ മബ്ഖൂത്, സയന്‍സ് ഫിക്ഷന്‍, ഹൊറര്‍ വിഭാഗങ്ങളിലെ കുവൈത്തി എഴുത്തുകാരന്‍ അബ്ദുല്‍വഹാബ് അല്‍ റിഫായി, 'അമീര്‍ അല്‍ ശുഅറാ' (കവികളുടെ രാജകുമാരന്‍) പട്ടം നേടിയ ആദ്യ അറബ് വനിത, ഒമാനി കവയിത്രി ആയിഷ അല്‍ സെയ്ഫി, ബാലസാഹിത്യത്തിലെ സംഭാവനകള്‍ക്ക് ജോര്‍ദാന്‍ രാജാവിന്റെ ബഹുമതി നേടിയ ഹയ സാലിഹ്, ഏഴ് ഭാഷകളില്‍ പ്രാവീണ്യവും 16 പുസ്തകങ്ങളുമുള്ള ലെബനീസ് എഴുത്തുകാരി ജുമാന ഹദ്ദാദ് തുടങ്ങിയവര്‍ അതിഥികളായിരിക്കും.

യുഎഇയുടെ സാഹിത്യ വൈവിധ്യം വിളിച്ചോതുന്ന 20ലേറെ എമിറാത്തി ചിന്തകരും കലാകാരന്മാരും മേളയില്‍ പങ്കെടുക്കും. ഷാര്‍ജ ആര്‍ക്കിയോളജി അതോറിറ്റി ഡയറക്ടര്‍ ഇസ്സ യൂസഫ്, എമിറേറ്റ്സ് റൈറ്റേഴ്സ് ആന്‍ഡ് ഓതേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ അല്‍ അമീമി, പുരസ്‌കാര ജേതാവായ കവിയും സംവിധായകനുമായ നജൂം അല്‍ ഗാനേം, നടന്‍ അഹമ്മദ് അല്‍ ജാസ്മി എന്നിവര്‍ മുന്‍നിരയിലുണ്ടാകും.

ഈജിപ്ത്, മൊറോക്കോ, ഒമാന്‍, ജോര്‍ദാന്‍, സിറിയ, ലബനന്‍, സൗദി തുടങ്ങി അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാരെയും പണ്ഡിതരെയും ഉള്‍ക്കൊള്ളിച്ച് സമഗ്രമായ ഒരു സാംസ്‌കാരിക പരിപാടിയാണ് ഷാര്‍ജ പുസ്തകമേള ഇത്തവണ ഒരുക്കിയിരിക്കുന്നത്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026