ദമാം: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ ക്ലബായ എം.യു.എഫ്.സി അല്‍ കോബാര്‍ സംഘടിപ്പിക്കുന്ന പി.എം നജീബ് മെമ്മോറിയല്‍ ചാലഞ്ചേഴ്സ് കപ്പിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ന് സമാപനം കുറിക്കും. രാത്രി പത്തര മണിക്ക് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആര്‍.സി.എഫ്.സി ജുബൈല്‍ പ്രമുഖരായ ദമാം ബദര്‍ എഫ് സിയുമായി മാറ്റുരക്കും. വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ദേശീയ സംസ്ഥാന താരങ്ങള്‍ ഇരു ടീമുകള്‍ക്ക് വേണ്ടി ജേഴ്‌സിയണിയും. ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഒന്നര മാസത്തോളം നീണ്ടു നിന്ന മേള സംഘടിപ്പിച്ചത്.
Related News