l o a d i n g

ഗൾഫ്

അബീര്‍ മെഡിക്കല്‍ സെന്ററിന് സുഡാന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ആദരം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2025

ജിദ്ദ- സുഡാനീസ് സമൂഹത്തിന് നല്‍കിയ മികച്ച ആരോഗ്യ സേവനങ്ങളെ മാനിച്ച് റിപ്പബ്ലിക് ഓഫ് സുഡാന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിദ്ദ ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിനെ ആദരിച്ചു. നൂറുകണക്കിന് സുഡാന്‍ പൗരന്മാര്‍ക്ക് പ്രയോജനം ലഭിച്ച കമ്മ്യൂണിറ്റി സേവന പരിപാടിയെ തുടര്‍ന്നാണ് ഈ അംഗീകാരം.

സുഡാന്‍ കോണ്‍സുല്‍ ജനറല്‍ കമാല്‍ അലി ഉസ്മാന്‍ താഹ, ഡെപ്യൂട്ടി കോണ്‍സല്‍ ഡോ. അബൂബക്കര്‍ മുഹമ്മദ് എല്‍നൂര്‍ ഇബ്രാഹിം എന്നിവരുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഷറഫിയ ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുള്‍ ജലീല്‍ ആലുങ്ങലിന് മെമന്റോ കൈമാറി. ഓപറേഷന്‍സ് സൂപ്പര്‍വൈസര്‍ ഹാജര്‍ അവ്വാദ്, സിദ്ദീഖ് കെ.എ, അബ്ദുസ്സലാം എന്നിവരേയും ആദരിച്ചു.

സുഡാന്‍കാരായ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സാ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ധാരണാപത്രത്തിലും ഇരുകൂട്ടരും ഒപ്പുവച്ചു. സുഡാന്‍ കോണ്‍സുലേറ്റിലെ ഫസ്റ്റ് സെക്രട്ടറി ഡോ. അബൂബക്കര്‍ മുഹമ്മദ് എല്‍നൂര്‍ ഇബ്രാഹിമും അബീര്‍ ഓപറേഷന്‍സ് മാനേജര്‍ അബ്ദുല്‍ ജലീല്‍ ആലുങ്ങലുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത്ത് അഹമ്മദ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഡോ. ഇമ്രാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026