l o a d i n g

ഗൾഫ്

പ്രവാസികള്‍ക്കായി ജിദ്ദ മല്ലൂസ് ചെസ്സ് ആന്റ് മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 14, 2025

ജിദ്ദ: പ്രവാസികള്‍ക്കായി ജിദ്ദ മല്ലൂസ് ചെസ്സ് ആന്റ് മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അബീര്‍ എക്‌സ്പ്രസ്സിന്റെയും അഹ്ദബ് ഇന്റര്‍നാഷാണല്‍ സ്‌കൂളിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചെറുതും വലതുമായ സാമൂഹ്യപ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കൂട്ടായ്മയായ ജിദ്ദ മല്ലൂസ്, 'ഫൂലും തമീസും' എന്ന ഷോര്‍ട്ട് ഫിലിമിനുശേഷം, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മാനസിക ഉല്ലാസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചെസ്സ് മത്സരങ്ങളും മൈലാഞ്ചി മത്സരങ്ങളും സംഘടിപ്പിക്കുന്നത്.

പ്രവാസജീവിതത്തില്‍ കുട്ടികളും മുതിര്‍ന്നവരും നേരിടുന്ന മാനസിക സമ്മര്‍ദങ്ങള്‍ക്ക് ചെറുതല്ലാത്ത ആശ്വാസമായാണ് ചെസ്സ് എന്ന കളിയെ ജിദ്ദ മല്ലൂസ് കാണുന്നത്. ചെസ്സ് ഒരു സാധാരണ കളിയല്ല, മറിച്ച് ഏകാഗ്രതയും ബുദ്ധിവികാസവും വളര്‍ത്തുന്ന മികച്ച വിനോദോപാധിയാണ് എന്ന തിരിച്ചറിവാണ് ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രേരണയായത്.

അതോടൊപ്പം, ഫ്‌ലാറ്റുകളിലെ തളച്ചിട്ട ചുറ്റുപാടുകളില്‍ നിന്നുള്ള സര്‍ഗസിദ്ധിയുള്ള വീട്ടമ്മമാര്‍ക്ക് അവരുടെ കലാവിരുത് പ്രകടിപ്പിക്കാനുള്ള വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈലാഞ്ചി മത്സരം സംഘടിപ്പിക്കുന്നത്.

മത്സരങ്ങള്‍ ജിദ്ദ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടത്തപ്പെടും. ഒക്ടോബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെസ്സ് ഫൈനല്‍ റൗണ്ടു മത്സരങ്ങളും 4 മണിക്ക് കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമുള്ള മൈലാഞ്ചി മത്സരങ്ങളും നടക്കുന്നതായിരിക്കും.
മത്സരങ്ങള്‍ രണ്ട് വിഭാഗങ്ങളായിട്ടാണ് നടത്തപ്പെടുന്നത്.

ജൂനിയര്‍ വിഭാഗം: 18 വയസ്സിന് താഴെയുള്ളവര്‍ക്കും സീനിയര്‍ വിഭാഗം 18 വയസ്സിന് മുകളിലുള്ളവര്‍ക്കുമായിരിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രവാസി സമൂഹത്തിനായി സാംസ്‌കാരിക മേളകളെയും സാമൂഹിക സന്ദേശങ്ങളെയും കൂട്ടിചേര്‍ത്ത് ആത്മീയതയും സൗഹൃദവും നിറഞ്ഞ ഒരു വേദി ഒരുക്കുകയാണ് ജിദ്ദ മല്ലൂസ്.

ഭാരവാഹികളായ അയ്യൂബ് മുസ്ലിയാരകത്ത്, ഡോ. ഇന്ദു ചന്ദ്രശേഖരന്‍, നാസര്‍ ശാന്തപുരം, നൗഷാദ് ചാത്തല്ലൂര്‍, മത്സരങ്ങളുടെ മുഖ്യ പ്രായോജകരായ അഹ്ദാബ് ഇന്റര്‍ നാഷണല്‍ സകൂള്‍ മാനേജിംഗ് ഡയറക്ടര്‍ സുലൈമാന്‍ ഹാജി, പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക്
0507847327, 0535249251, 0535628140, 0556945747 എന്ന നമ്പറുകളിളും, https://forms.gle/UyNLA4c6wnLP4f6h9 എന്ന ലിങ്ക് ലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026