l o a d i n g

ഗൾഫ്

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് ആയി കൈമാറുന്നതിന്റെ നാലാം ഘട്ടത്തിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 10, 2025

ദമ്മാം: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഇലക്ട്രോണിക് ആയി കൈമാറുന്നതിന്റെ നാലാം ഘട്ടം തുടങ്ങി. രണ്ടോ അതിലധികമോ വീട്ടുജോലിക്കാരുള്ള തൊഴില്‍ ദാതാക്കള്‍ ഉള്‍പ്പെടുന്നതാണ് നാലാം ഘട്ടം. ഗാര്‍ഹിക തൊഴിലാളികളുടെ വേതന അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാറിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.

ഗാര്‍ഹിക ജീവനക്കാരുടെ റിക്രൂട്ടിംഗ് സേവനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ മുസാനിദ് പ്ലാറ്റ് ഫോം വഴിയാണ് ശമ്പളം വിതരണം ചെയ്യുന്നത്. മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് പദ്ധതി. കഴിഞ്ഞ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി. 2024 ജൂലൈയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2026 ജനുവരി ഒന്നോടെ മുഴുവന്‍ ഘട്ടങ്ങളും പൂര്‍ത്തിയാക്കി സമ്പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലേക്ക് മാറും.

സൗദി അറേബ്യയി ഏകദേശം 39.7 ലക്ഷം (3.97 മില്യണ്‍) ഗാര്‍ഹിക തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും വീട്ടുജോലിക്കാര്‍, ഹൗസ് ക്ലീനര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ്. ഈ തൊഴിലാളികളില്‍ 27.3 ലക്ഷം പേര്‍ പുരുഷന്മാരും, 12.5 ലക്ഷം പേര്‍ സ്ത്രീകളുമാണ്. സൗദി അറേബ്യയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലുണ്ട്. പരമ്പരാഗതമായി ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ മേഖലയില്‍ കൂടുതലായുള്ളത്. ഗാര്‍ഹിക തൊഴില്‍ നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ 'പ്രവാസി മലയാളികളടക്കമുള്ള സാധാരണ അടിസ്ഥാന വര്‍ഗ്ഗവിഭാഗ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന സാധാരണക്കാര്‍ക്ക്' ആശ്വാസകരമാണ്.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026