l o a d i n g

ഗൾഫ്

മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം ഓണത്തെയും കൊണ്ടുപോകുന്നു; കിയ റിയാദ് 'കിയോണം 25'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

റിയാദ്: റിയാദിലെ കൊടുങ്ങല്ലൂര്‍ താലൂക്ക് നിവാസികളുടെ കൂട്ടായ്മ 'കിയ റിയാദ്' കിയോണം 25 എന്ന തലകെട്ടില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. റിയാദ് ബത്ത അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി പ്രവാസി സമ്മാന്‍ പുരസ്‌ക്കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വൈവിധ്യമുള്ള രുചികളുടെയും കലകളുടെയും കളികളുടെയും ഉന്മാദതുല്യമായ ദിനരാത്രങ്ങളാണ് പ്രവാസികള്‍ക്ക് ഓണമെന്നും മലയാളികള്‍ പോകുന്നിടങ്ങളിലെല്ലാം അവര്‍ ഓണത്തെയും കൊണ്ടുപോകുന്നുവെന്നും. അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഗൃഹാതുരത്വ ഓര്‍മ്മകള്‍ സമ്മാനിച്ച് സാംസ്‌കാരിക തനിമയോടെ നടന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരായ ഡോ ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ സൈഫ് കൂട്ടുങ്കല്‍, അനില്‍ മാളിയേക്കല്‍, അശോക് കൊടുങ്ങല്ലൂര്‍, സയിദ് ജാഫര്‍, നാസര്‍ വലപ്പാട്, കൃഷ്ണകുമാര്‍, യഹിയ കൊടുങ്ങല്ലൂര്‍ , അബ്ദുല്‍സലാം വി എസ, മുസ്തഫ പുന്നിലത്ത്, അഫ്‌സല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി സൈഫ് റഹ്‌മാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ആഷിക് ആര്‍ കെ നന്ദിയും ട്രഷറര്‍ ഷാനവാസ് പുന്നിലത്ത് ആമുഖവും പറഞ്ഞു

ആരവി നൃത്ത വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച കൈകൊട്ടി കളി, സിനിമാറ്റിക് നൃത്തം, സെമി ക്ലാസ്സിക് നൃത്തം, റിയാദിലെ കലാകാരന്‍മാര്‍ ഒരുക്കിയ സംഗീതവും ആഘോഷ പരിപാടികള്‍ക്ക് മിഴിവേകി. സാമുഹ്യ, സാംസ്‌കാരിക രാഷ്ട്രിയ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, കുഞ്ഞി കുംബ്ല, റഹ്‌മാന്‍ മുനമ്പത്ത് നൗഫല്‍ പലാക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, സൈഫ് കായംകുളം, മുഹമ്മദ് അമീര്‍, ഷാനവാസ് മുനമ്പത്ത്, ഡോ. ഷാനവാസ്, അബ്ദുള്ള വല്ലാഞ്ചിറ, സക്കീര്‍ ദാനത്ത്, പുഷ്പരാജ്, രഘുനാഥ് പറശ്ശിനികടവ്, ഷാജഹാന്‍ ചാവക്കാട്, അഷറഫ് കായംകുളം, നിസാം, സലിം പാറയില്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

നിഷി അശോക്, ലുബ്ന ആഷിക്, റഹീല ശിഹാബ്, സൂഫ്‌ന സൈഫ് സൈഫ്, സുഹാന, ഷാനവാസ്, ഷാനിബ അഫ്‌സല്‍ , എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജലാല്‍ മതിലകം, തല്‍ഹത്ത്,. ലോജിത് ഷുക്കൂര്‍ പ്രശാന്ത്, അന്‍സായി ഷൌക്കത്ത്, റോഷന്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തൂ.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026