l o a d i n g

കേരള

'എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ.. പ്രതിപക്ഷ അംഗത്തെ ബോഡിഷെയിം ചെയ്ത് മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025


തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ മറുപടിപ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനൊപ്പം, പ്രതിപക്ഷനിരയിലെ ഒരു എംഎല്‍എയ്ക്കെതിരേ അദ്ദേഹത്തിന്റെ ഉയരത്തിന്റെ പേരിലും മുഖ്യമന്ത്രി പരിഹാസമുന്നയിച്ചു.

''എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ലെന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ചുകൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം'', മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ രണ്ടുദിവസമായി പ്രതിപക്ഷം നടത്തുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

''ഈ സഭയില്‍ രണ്ടുദിവസം സഭാനടപടികളാകെ സ്തംഭിപ്പിച്ച് പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ എന്താണ് അവരുടെ ആവശ്യം? ഏത് പ്രതിപക്ഷത്തിനും സഭയില്‍ ആവശ്യങ്ങളുന്നയിക്കാം. സര്‍ അങ്ങ് പലവട്ടം ചോദിച്ചല്ലോ എന്താണ് ആവശ്യമെന്ന്. അവര്‍ ഇതേവരെ ഉന്നയിക്കാന്‍ തയ്യാറായോ. എന്താണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ഏത് പ്രശ്നത്തിനും വിശദീകരണം നല്‍കാനും മറുപടി പറയാനും ഞങ്ങള്‍ തയ്യാറാണല്ലോ. എന്തിനാണ് അവര്‍ ഭയപ്പെടുന്നത്. അവര്‍ ഇവിടെ ഉയര്‍ത്തിയ ചില ബാനറുകളില്‍ കാണാന്‍ കഴിഞ്ഞു, സഭയില്‍ ഭയമെന്ന്. അത് അവര്‍ക്കുള്ള ഭയമല്ലേ. ആ ഭയത്തിന്റെ ഭാഗമായല്ലേ അവര്‍ ഇവിടെ ഒരുപ്രശ്നവും ഉന്നയിക്കാതിരുന്നത്. ഉന്നയിക്കാന്‍ പല മാര്‍ഗങ്ങളുണ്ടല്ലോ. ചോദ്യോത്തരവേളയില്‍ ഉന്നയിക്കാം. അടിയന്തരപ്രമേയമാകാം. ശ്രദ്ധക്ഷണിക്കലാകാം. സബ്മിഷനാകാം. അങ്ങനെ പല മാര്‍ഗങ്ങളുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു മാര്‍ഗം ഇതേവരെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായോ. എന്താണ് അതിന് കാരണം. അവര്‍ ഭയപ്പെടുന്നു. വസ്തുതകളെ ഭയപ്പെടുന്നു.

വസ്തുതകള്‍ അവര്‍ക്ക് വലിയ വിഷമകരമായരീതിയില്‍ ഉയര്‍ന്നുവരും. അത് ഭയപ്പെട്ടുകൊണ്ട് ഒന്നും സഭയില്‍ ഉന്നയിക്കാന്‍ തയ്യാറല്ല. അതേസമയം, വല്ലാത്തൊരു പുകമറ സൃഷ്ടിക്കാന്‍ നോക്കുന്നു. പുകമറ സൃഷ്ടിക്കാന്‍ എളുപ്പമാണ്. അതിന് അവര്‍ക്ക് അവരുടേതായരീതികളുണ്ട്. ആ രീതികളോട് ചേര്‍ന്നുനില്‍ക്കുന്ന അവരുടെ സംവിധാനങ്ങളുമുണ്ട്. അതിനെയെല്ലാം ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാകുമോ എന്നാണ് നോക്കുന്നത്. ഞങ്ങള്‍ അത്തരത്തിലുള്ള ഒരു പുകമറയെയും ഭയപ്പെടുന്നില്ല. വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ഉന്നയിക്കുന്ന പ്രശ്നം ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നതാണ്. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ തന്നെ പരിശോധന നടക്കാനിടയായി. ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം വകുപ്പും ഞങ്ങളാകെയും സ്വീകരിച്ച നിലപാട് എന്താണ്. അതുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധനയും അന്വേഷണവും നടക്കണമെന്നതാണ്. ഞങ്ങള്‍ എല്ലാകാലത്തും ഒരുതരത്തിലുമുള്ള കുറ്റവാളികളെ സംരക്ഷിക്കാന്‍ നിന്നിട്ടില്ല. ആരുതെറ്റ് ചെയ്താലും ആ തെറ്റ്ചെയ്തവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് ഞങ്ങള്‍ക്കുള്ളത്. ഹൈക്കോടതിയില്‍ കാര്യങ്ങള്‍ വന്നപ്പോള്‍ ഞങ്ങളും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിശ്ചയിച്ചിരിക്കുന്നു. ആ സംഘം അന്വേഷണം ആരംഭിക്കുന്നു. അപ്പോള്‍ എന്താണ് പ്രതിപക്ഷത്തിന്റെ ഡിമാന്‍ഡ്. ആ ഡിമാന്‍ഡ് ഇവിടെ പറയുന്നില്ല. പക്ഷേ, ഇന്ന് അവര്‍ ഉയര്‍ത്തിയ ഒരുബോര്‍ഡില്‍ കണ്ടു, ആ അന്വേഷണം സിബിഐയാണ് നടത്തേണ്ടതെന്ന്. അതിന്റെ പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മുദ്രാവാക്യമാണത്.

അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. അതെല്ലാം വന്നപ്പോള്‍ തങ്ങളുടെ കൈയില്‍ ഒന്നുംപറയാനില്ല. പിന്നെ ഇങ്ങനെയുള്ള ചില രീതികള്‍ കാണിക്കുക എന്നതാണ്.

ഞാന്‍ ഇവിടെ കാണുകയാണല്ലോ. ഇടയ്ക്ക് ഞാന്‍ തിരിച്ചുവരുമ്പോള്‍ കാണുന്നത്, ഒരുപ്രതിപക്ഷ മെമ്പര്‍, അദ്ദേഹം അവിടെ നില്‍ക്കുകയാണ്. ഞാന്‍ ആശ്ചര്യപ്പെട്ടു എന്താണ് അദ്ദേഹം അവിടെ നില്‍ക്കുന്നതെന്ന്. അവിടെ നില്‍ക്കുന്നത് അങ്ങോട്ട് കയറാന്‍പറ്റുന്ന മട്ടിലാണ്. ഞാന്‍ ഇവിടെവന്ന് ഇരുന്നപ്പോള്‍ എംഎല്‍എ അങ്ങോട്ട് ചാടിക്കയറുന്നനില വന്നു. രണ്ട് മൂന്ന് അംഗങ്ങള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നത് കണ്ടു. ഞാന്‍ ഇവിടെയിരുന്ന് കാണുകയാണ് എല്ലാം. വാച്ച് ആന്‍ഡ് വാര്‍ഡ് ആണേലും മനുഷ്യരാണല്ലോ. എന്തിനാണ് ഇത്തരത്തിലുള്ള ഒരു സംഭവത്തിന് ഒരുമ്പെട്ടത്. എന്തിനാണ് നിശബ്ദജീവികളായ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പുറപ്പെട്ടത്. എന്തിനാണ് അവരെ തള്ളിമാറ്റാന്‍ നോക്കിയത്. സ്ത്രീകളായ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ തള്ളുന്ന കാഴ്ച കണ്ടല്ലോ.

എന്റെ നാട്ടിലൊരു വര്‍ത്തമാനമുണ്ട്. എട്ടുമുക്കാല്‍ അട്ടിവെച്ചപ്പോലെ എന്ന്. അത്രയും ഉയരംമാത്രമുള്ള ഒരാളാണ് ഇവിടെ വലിയതോതില്‍ പോയിട്ട് ആക്രമിക്കാന്‍ പുറപ്പെടുന്നത്. സ്വന്തം ശരീരശേഷി കൊണ്ടല്ല അത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുമ്പോള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നിയമസഭയുടെ പരിരക്ഷവെച്ച് കൊണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോവുകയാണ്. അതും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അടക്കം. ഇതെല്ലാം അപമാനകരമല്ലേ. സാധാരണ പാര്‍ലമെന്ററി നടപടിക്രമം അറിയാത്തവരല്ല ഞങ്ങളെല്ലാം. പക്ഷേ, അതൊരു ദൗര്‍ബല്യമായി പ്രതിപക്ഷം കാണുന്നു. ഇത് തീര്‍ത്തും അപലപനീയമാണ്. ഒരുതരത്തിലും അംഗീകരിക്കാനാകില്ല'', മുഖ്യമന്ത്രി പറഞ്ഞു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026