l o a d i n g

ഗൾഫ്

റിയാദ് പുസ്തകമേളയില്‍ കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍; വായന ജനകീയമാക്കാന്‍ പുതിയ സംരംഭം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 8, 2025

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ കുറഞ്ഞ വിലയ്ക്ക് പുസ്തകങ്ങള്‍ ലഭിക്കുന്ന പ്രത്യേക വിഭാഗം വായനക്കാരെ ആകര്‍ഷിക്കുന്നു. സാഹിത്യം, പ്രസിദ്ധീകരണം, വിവര്‍ത്തനം എന്നിവയ്ക്കായുള്ള ജനറല്‍ അതോറിറ്റിയുടെ പിന്തുണയോടെ പബ്ലിഷിംഗ് അസോസിയേഷന്‍ ആരംഭിച്ച ഈ സംരംഭം, പുസ്തകങ്ങളെ പൊതുജനങ്ങളിലേക്ക് അടുപ്പിക്കാനും വായന എല്ലാവര്‍ക്കും പ്രാപ്യമാക്കാനുമുള്ള ശ്രമമാണ്.

മേളയിലെ ഏറ്റവും തിരക്കേറിയതും ഊര്‍ജ്ജസ്വലവുമായ മേഖലകളിലൊന്നായി ഈ ഡിസ്‌കൗണ്ട് ബുക്ക് സെക്ഷന്‍ മാറിക്കഴിഞ്ഞു.

'ഇത്തരത്തിലുള്ള ഞങ്ങളുടെ ആദ്യ പങ്കാളിത്തമാണിത്. അതോറിറ്റിയുടെ പിന്തുണയോടെ, 13-ല്‍ അധികം പ്രസാധകരെ ഒരു പവലിയനില്‍ ഒരുമിപ്പിക്കാനും പുസ്തകങ്ങള്‍ കുറഞ്ഞ വിലകളില്‍ നല്‍കാനും ഞങ്ങള്‍ക്ക് സാധിച്ചു,' പബ്ലിഷിംഗ് അസോസിയേഷന്‍ സിഇഒ അഷ്വാഖ് ബിന്‍ റാഷിദ് പറഞ്ഞു.

വില്‍പന എന്നതിലുപരി സൗദി പ്രസാധകരെയും എഴുത്തുകാരെയും പിന്തുണയ്ക്കുക, ഡിജിറ്റല്‍ യുഗത്തിന്റെ അതിവേഗ മാറ്റങ്ങള്‍ക്കിടയില്‍ കടലാസ് പുസ്തകങ്ങളുടെ സംസ്‌കാരം ഇല്ലാതാവാതിരിക്കാന്‍ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അവസരം നല്‍കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

പ്രാദേശിക പ്രസാധന മേഖലയെയും അതിലെ പ്രൊഫഷണലുകളെയും പിന്തുണക്കുന്നതിനായി അസോസിയേഷന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. പ്രസാധക ലൈസന്‍സുള്ള സൗദി അംഗങ്ങള്‍ക്കുള്ള പ്രാദേശിക പ്രദര്‍ശനങ്ങളുടെ വാടകയില്‍ 30% കുറവ് വരുത്തിയതാണ് ഇതില്‍ പ്രധാനം. കൂടാതെ, 'ഡിജിറ്റല്‍ പബ്ലിഷിംഗ്, മാര്‍ക്കറ്റിംഗ്, പകര്‍പ്പവകാശം' എന്നിവയില്‍ അന്താരാഷ്ട്ര അംഗീകാരമുള്ള ആദ്യ പരിശീലന പരിപാടിക്കും അസോസിയേഷന്‍ തുടക്കമിട്ടു.

പ്രസാധകര്‍ക്കായി ഒരു സമഗ്ര മാര്‍ക്കറ്റിംഗ് ഗൈഡ് തയ്യാറാക്കുകയും, സൗദി സാഹിത്യത്തിന് ആഗോളതലത്തില്‍ പ്രചാരം നല്‍കുന്നതിനായി വിവര്‍ത്തന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വിപുലമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ശ്രദ്ധേയമായ വളര്‍ച്ച രേഖപ്പെടുത്തുകയാണ്. മേള തുടങ്ങി ഇതുവരെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 40 ശതമാനവും പ്രതിദിന വില്‍പനയില്‍ 38 ശതമാനവും വര്‍ധനവുണ്ടായി. ബിസിനസ് ഏരിയയില്‍ ഒപ്പിട്ട കരാറുകളുടെ എണ്ണം 40 കവിഞ്ഞു. ഈ കണക്കുകള്‍ പുസ്തകമേള സമഗ്രമായ ഒരു സാംസ്‌കാരിക-സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.

റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2025 ഒക്ടോബര്‍ 2 മുതല്‍ 11 വരെ പ്രിന്‍സസ് നൂറ ബിന്‍ത് അബ്ദുറഹ്‌മാന്‍ സര്‍വകലാശാല കാമ്പസിലാണ് നടക്കുന്നത്.

Photo

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026