l o a d i n g

ഗൾഫ്

വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വഴികള്‍ തുറന്ന മിഡില്‍ ഈസ്റ്റ് വിദ്യാഭ്യാസ-പരിശീലന പ്രദര്‍ശനത്തിന് ഇന്ന് സമാപനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025

ജിദ്ദ: വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസ-പരിശീലന മേഖലകളിലെ പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തി ജിദ്ദ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍സ് സെന്ററില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് വിദ്യാഭ്യാസ-പരിശീലന പ്രദര്‍ശനത്തിന് ഇന്നു തിരിശ്ശീല വീഴും. ജിദ്ദ ചേംബര്‍ സംഘടിപ്പിച്ച ത്രിദിന പരിപാടിയില്‍ സ്വദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

ഈ പ്രദര്‍ശനം രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയക്ക് പുതിയ ഉണര്‍വ് നല്‍കുന്നതായും വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുന്നതിന് സഹായകമാവുമെന്നും സംഘാടകര്‍ പറഞ്ഞു. സര്‍വകലാശാലകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ പരിശീലന സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സാങ്കേതികവിദ്യാ ദാതാക്കള്‍ എന്നിവരെയെല്ലാം ഒരേ വേദിയില്‍ ഒരുമിച്ചു കൊണ്ടുവരുന്ന ഒരു പ്രധാന പ്ലാറ്റ്ഫോമായാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്. വിദ്യാഭ്യാസ സേവന ദാതാക്കളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തമ്മില്‍ നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുക എന്നതാണ് പ്രദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

വൈവിധ്യമാര്‍ന്ന അക്കാദമിക്, പരിശീലന പരിപാടികള്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ഏറ്റവും പുതിയ വിദ്യാഭ്യാസ സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സംഭാവന നല്‍കുന്ന മികച്ച സംരംഭങ്ങളാണ് പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണം.

വിദ്യാഭ്യാസ-പരിശീലന മേഖലകളില്‍ താല്‍പ്പര്യമുള്ള വിദഗ്ദ്ധര്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്ര സംഘാംഗങ്ങള്‍, സാങ്കേതികവിദ്യാ രംഗത്തെ പ്രൊഫഷണലുകള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026