l o a d i n g

ഗൾഫ്

തായിഫ് സിറ്റി കെഎംസിസി സി.എച്ച് അനുസ്മരണം നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

തായിഫ്: മുസ്ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയയുടെ 42-ാം ചരമ വാര്‍ഷികത്തില്‍ തായിഫ് സിറ്റി ഏരിയ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഹസ്സന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ തായിഫ് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുജീബ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. 56 വര്‍ഷം മാത്രം ജീവിച്ച സി.എച്ച് മുപ്പതാമത്തെ വയസ്സിലാണ് നിയമസഭാംഗമാകുന്നത്. പിന്നിട്ട 26 വര്‍ഷത്തിനുള്ളില്‍ ഒരു നൂറ്റാണ്ട് കൊണ്ട് നിറവേറ്റാവുന്ന വിപ്ലവമാണ് സി.എച്ച് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവിതം മുഴുവന്‍ സ്വസമുദായ നവോത്ഥാനത്തിനും പാര്‍ശ്വവല്‍കൃത ഇതര സമൂഹങ്ങളുടെ പുരോഗതിക്കും വേണ്ടി സമര്‍പ്പിക്കപ്പെട്ടു എന്നതുകൊണ്ടാണ് വിട പറഞ്ഞ് നാല് പതിറ്റാണ്ടിനിപ്പുറവും സി.എച്ച് ഓര്‍മ്മിക്കപ്പെടുന്നതെന്ന് ഫൈസല്‍ മാലിക് അനുസ്മരിച്ചു. സി.എച്ചിന്റെ കുറിക്ക് കൊള്ളുന്ന ഭാഷാ പ്രയോഗങ്ങളും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വൈദഗ്ധ്യവും സി.എച്ചിന്റെ വിയോഗ ശേഷം അദ്ദേഹത്തെക്കുറിച്ച് പല പ്രമുഖരും എഴുതിയ ഓര്‍മകളും അനുഭവങ്ങളും സദസ്സുമായി പങ്കുവെച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇന്‍ചാര്‍ജ് സലാം പുല്ലാളൂര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അശ്‌റഫ് താനാളൂര്‍, വിവിധ ഏരിയ കമ്മിറ്റി നേതാക്കളായ മജീദ് കൊയിലാണ്ടി, അബ്ദുല്‍ അസീസ് റഹ്‌മാനി, ഹാഷിം തിരുവനന്തപുരം, കാസിം ഇരുമ്പുഴി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശഹാന്‍ ശഫീഖ് ഖിറാഅത്ത് നടത്തി. ബാവ സാഹിബ്, ഷംസു തളിപ്പറമ്പ്, റസാഖ് ശിവപുരം, റഷീദ് ഹിബ, അഷ്‌റഫ് അറേബ്യന്‍, ഷഫീഖ് ലൈസ്, ബഷീര്‍ ഗര്‍വ്വ ഷരീഫ് ഹിബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിറ്റി ഏരിയ ജനറല്‍ സെക്രട്ടറി സുനീര്‍ ആനമങ്ങാട് സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.

ഫോട്ടോ: തായിഫ് സിറ്റി കെഎംസിസിയുടെ സി.എച്ച് അനുസ്മരണ സംഗമത്തില്‍ ഫൈസല്‍മാലിക് എ.ആര്‍ നഗര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026