l o a d i n g

ഗൾഫ്

ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാക്കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ജിദ്ദ: ഒ.ഐ.സി.സി. (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) മലപ്പുറം ജില്ലാക്കമ്മിറ്റി ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ കൂരിപ്പൊയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്റഫ് അഞ്ചാലന്‍ ഉദ്ഘാടനം ചെയ്തു.

'ഗാന്ധിസത്തിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി അവതരിപ്പിച്ച പ്രഭാഷണങ്ങള്‍ വിഷയവൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയെ ഇന്നും സംഘപരിവാര്‍ ശക്തികള്‍ കൊല ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

എത്രതവണ കൊല്ലാന്‍ ശ്രമിച്ചിട്ടും, ഗാന്ധിജിയുടെ ഓര്‍മകളെയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച നന്മയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിനയത്തിന്റെയും അഹിംസയുടെയും ആശയങ്ങളെ ഇല്ലാതാക്കാനാവില്ല. ഓരോ ഗാന്ധിജയന്തി ദിനവും, ഓരോ ഗാന്ധി രക്തസാക്ഷിത്വ ദിനവും സംഘപരിവാര്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ്. ഗാന്ധിയെ വധിക്കുന്നതിലൂടെ ഗാന്ധിയന്‍ ആശയങ്ങളെ ഇല്ലായ്മചെയ്യാന്‍ കഴിയില്ല.

വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണ്. ജനാധിപത്യവും മതേതരത്വവും മുറുകെപ്പിടിക്കുന്നവരാണ് ഗാന്ധിജിയുടെ യഥാര്‍ഥ അവകാശികള്‍. ജീവിച്ചിരിക്കെ ഗാന്ധിജിയുടെ ആശയങ്ങളെ പിന്നില്‍ നിന്നു കുത്തിയ സംഘപരിവാറിന് കാലം മാപ്പുനല്‍കില്ലെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സൗദി ദേശീയ ദിനത്തില്‍ റുവൈസിലുള്ള ഐ.എം.സി. ഹോസ്പിറ്റലുമായി സഹകരിച്ച് ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി അംഗമായ സി.എം. അഹമ്മദിന്റെ സഹോദരന്‍ സി.എം. അബ്ദുല്‍ ജമാലിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ഒ.ഐ.സി.സി. ജിദ്ദ മുന്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, നാസര്‍ സെയ്ന്‍, പ്രിന്‍സാദ് കോഴിക്കോട്, നാസര്‍ കോഴിത്തൊടി, സി.ടി.പി. ഇസ്മായില്‍ വണ്ടൂര്‍, മുജീബ് മൂത്തേടത്ത്, മജീദ് ചേറൂര്‍, ഫൈസല്‍ മക്കരപ്പറമ്പ്, സി.പി. മുജീബ്, ഫസലുളള വെള്ളുവമ്പാലി, ഉസ്മാന്‍ കുണ്ടുകാവില്‍ എന്നിവര്‍ പ്രസംഗിച്ചു. സമീര്‍ പാണ്ടിക്കാട്, മുഹമ്മദ് ഒമാനൂര്‍, അനസ് തുവ്വൂര്‍, അലിബാപ്പു, സി.എം. മുഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഗഫൂര്‍ വണ്ടൂര്‍ സ്വാഗതവും, നൗഷാദ് ബഡ്ജറ്റ് നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026