l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ദമാം കൗണ്‍സില്‍ ഓണാഘോഷം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 6, 2025

ദമാം: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) ദമാം കൗണ്‍സിലിന്റെ ഓണാഘോഷം സിയാത്തിലെ അല്‍ ഖയാം ഓഡിറ്റോറിയത്തില്‍ വെച്ച് വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നജീം ബഷീറിന്റെ ആമുഖത്തോടെ ആരംഭിച്ച പരിപാടി ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് പ്രസിഡന്റ് വര്‍ഗീസ് പെരുമ്പാവൂര്‍ ഉദ്ഘാടനം ചെയ്തു. ദമാം കൗണ്‍സില്‍ പ്രസിഡന്റ് നവാസ് ചൂനാടന്‍ അധ്യക്ഷത വഹിച്ചു. സൗദി നാഷണല്‍ പ്രസിഡന്‍് ഷബീര്‍ ആക്കോട്, നാഷണല്‍ സെക്രട്ടറി ഹെന്റി തോമസ്, ദമാം വൈസ് പ്രസിഡന്റ് ചന്ദന്‍ ഷേണായി, നിതിന്‍ കണ്ടമ്പേത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം വര്‍ഗീസ് പെരുമ്പാവൂര്‍ എ.എം.ഇ കമ്പനി മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ദാസിന് മെമ്പര്‍ഷിപ്പ് ഫോം നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. വ്യത്യസ്തമായ കായിക വിനോദ പരിപാടികള്‍ക്ക് നൗഷാദ് തഴവ നേതൃത്വം നല്‍കി. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ ഇതില്‍ പങ്കളികളായി. ദമാം നാട്ടരങ്ങ് കലാകാരന്‍മാരുടെ ചെണ്ടവാദ്യ അകമ്പടിയോടെ മാവേലിക്ക് ചടങ്ങിലേക്ക് വരവേല്‍പ്പ് നല്‍കി.

നിതിന്‍ കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികളില്‍ കൃതിമുഖ ഡാന്‍സ് സ്‌കൂള്‍, ക്ഷേത്ര ഡാന്‍സ് സ്‌പേസ് തുടങ്ങിയവയുടെ കലാകാരികള്‍ അവതരിപ്പിച്ച തിരുവാതിരകളി, നൃത്യനൃത്തങ്ങള്‍, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം രാഹുല്‍ ഹരി, ആല്‍ബിന്‍, എന്നിവരുടെയും മറ്റ് ഗായകരായ ബിനു ഒളവണ്ണ , സിദ്ധിഖ് കായംകുളം, ബിനില്‍ കുമാര്‍, നൗഷാദ്, ഷാന്റോ, പ്രിന്‍സ് തുടങ്ങിയവരുടെയും ഗാനസന്ധ്യയും പരിപാടിക്ക് മാറ്റേകി.
റോണി രൂപകല്‍പന ചെയ്ത് ഒരുക്കിയ പൂക്കളം നിരവധിപേരുടെ പ്രശംസ പിടിച്ചുപറ്റി.

പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡബ്ല്യു.എം.എഫ് കുടുംബാംഗങ്ങളായ നാജിയ നജീം, വൈഗ രമേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഡബ്ല്യു.എം.എഫ് ദമാം കൗണ്‍സില്‍ ദമാം ലുലുമാളുമായി സഹകരിച്ച് കൊണ്ട് ഡിസംബര്‍ 19 ന് നടത്തുന്ന മെഗാ ഇവന്റിന്റെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു.

നജീം ബഷീര്‍, ജയരാജ്, ഷാഫി, പ്രിന്‍സ്, നിസാര്‍ കരളില്‍ ഷാനവാസ്, റഫീഖ് യുസഫ്, സക്കീര്‍ കശ്മീര്‍, സുരേഷ് റാവുത്തര്‍, അനസ് ബശീര്‍, അന്‍സാരി, മജ്‌റൂഫ്, ഹിജാസ് നിസാം, നവാസ് താഹ, നൗഷാദ് താഹ, മുജീബ് തുടങ്ങിയവര്‍ ഓണ സദ്യ ഒരുക്കാന്‍ നേതൃത്വം നല്‍കി. ഡബ്ല്യു.എം.എഫ് ദമാം കൗണ്‍സില്‍ സെക്രട്ടറി ജയരാജ് കൊയിലാണ്ടി നന്ദി പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026