l o a d i n g

ഗൾഫ്

ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാര്‍ ഓണ്‍ലൈനില്‍ 'ഇ-അറൈവല്‍ കാര്‍ഡ്' പുര്‍ത്തിയാക്കണമെന്ന് എമിറേറ്റ്‌സ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ദുബായ്: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ യാത്രക്കാരും 'ഇ-അറൈവല്‍ കാര്‍ഡ്' പൂര്‍ത്തിയാക്കണം എന്ന് വിമാനക്കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ മുന്‍പ് വരെ ഇന്ത്യയുടെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ വെബ്സൈറ്റ് വഴി യാത്രക്കാര്‍ക്ക് ഈ ഡിജിറ്റല്‍ ഫോം സമര്‍പ്പിക്കാവുന്നതാണ്. ഈ സേവനം പൂര്‍ണമായും സൗജന്യമാണ്.

ഇ-അറൈവല്‍ കാര്‍ഡ് പൂരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഇന്ത്യയിലെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായുള്ള കാത്തിരിപ്പ് സമയം കൂടാനും തുടര്‍യാത്രകള്‍ക്ക് തടസ്സം നേരിടാനും സാധ്യതയുണ്ടെന്ന് സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ യാത്രാ മുന്നറിയിപ്പില്‍ എമിറേറ്റ്സ് വെളിപ്പെടുത്തി. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കാന്‍, വിമാനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും ഇമിഗ്രേഷന്‍ നടപടികളും കൃത്യസമയത്ത് ലഭിക്കുന്നതിനായി യാത്രക്കാര്‍ അവരുടെ വിമാന ടിക്കറ്റ് ബുക്കിങ് കൈകാര്യം ചെയ്യുന്ന മാനേജ് യുവര്‍ ബുക്കിങ്(Manage Your Booking) പോര്‍ട്ടല്‍ വഴി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പരിശോധിക്കുകയും ആവശ്യമെങ്കില്‍ അപ്ഡേറ്റ് ചെയ്യുകയും വേണമെന്ന് എയര്‍ലൈന്‍ വെബ്‌സൈറ്റില്‍ വ്യക്തമാക്കി

വിദേശ പൗരന്മാര്‍ യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളില്‍ ഇ-അറൈവല്‍ കാര്‍ഡ് സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് നമ്പര്‍, രാജ്യം, ഫ്‌ലൈറ്റ് നമ്പര്‍, സന്ദര്‍ശന ലക്ഷ്യം (ടൂറിസം, ബിസിനസ്, പഠനം, ചികിത്സ), ഇന്ത്യയിലെ താമസസ്ഥലം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, കഴിഞ്ഞ ആറ് ദിവസങ്ങളില്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ ഫോമില്‍ നല്‍കണം. വിവരങ്ങള്‍ നല്‍കി സമര്‍പ്പിച്ച ശേഷം യാത്രക്കാര്‍ക്ക് സ്ഥിരീകരണം ലഭിക്കും. ഇത് ഡിജിറ്റലായി സേവ് ചെയ്യുകയോ പ്രിന്റ് എടുക്കുകയോ ചെയ്യാം. ഇത് ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഹാജരാക്കണം. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകള്‍ക്കും ഇ-അറൈവല്‍ കാര്‍ഡ് നിര്‍ബന്ധമില്ല.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026