ഡാലസ്: അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അജ്ഞാതന്‍ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ഡോ. ചന്ദ്രശേഖര്‍ പോള്‍ (27) ആണ് കൊല്ലപ്പെട്ടത്. ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഹൈദരാബാദിലെ ബിഡിഎസ് പഠനത്തിനു ശേശം തുടര്‍ പഠനത്തിനായി അമേരിക്കയില്‍ എത്തിയതായിരുന്നു. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. മുഴുവന്‍ സമയ ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈമായാണ് ഗ്യാസ് സ്റ്റേഷനില്‍ ജോലിയെടുത്തിരുത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നുടപടികള്‍ പുരോഗമിക്കുന്നു.
Related News