l o a d i n g

കേരള

അയ്യപ്പസംഗമം വിവാദം: എന്‍.എസ്.എസ്. സമദൂരത്തില്‍, നിലപാട് വിശദീകരിച്ച് ജി. സുകുമാരന്‍ നായര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 3, 2025

കോട്ടയം: അയ്യപ്പസംഗമത്തില്‍ എന്‍.എസ്.എസ്. (നായര്‍ സര്‍വീസ് സൊസൈറ്റി) സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരണം അറിയിച്ചു. എന്‍.എസ്.എസ്. 'സമദൂര' നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍.എസ്.എസിനെ സി.പി.എമ്മോ, കോണ്‍ഗ്രസ്സോ, ബി.ജെ.പിയോ ആക്കി മാറ്റാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ആചാര സംരക്ഷണവും അനുഷ്ഠാനങ്ങളും ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കിയത്. മന്ത്രി വി.എന്‍. വാസവന്‍ നേരിട്ട് ഇക്കാര്യം വ്യക്തമാക്കിയെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, 'സുകുമാരന്‍ നായരുടെ നെഞ്ചത്ത് നൃത്തമാടുന്ന ചടങ്ങാണ് ഇപ്പോള്‍ നടക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്‍.എസ്.എസുമായി ബന്ധപ്പെട്ട വിഷയം വഷളാക്കിയത് ചില ചാനലുകളാണെന്നും, ഫ്‌ലെക്‌സുകള്‍ സ്ഥാപിച്ചതിനു പിന്നില്‍ ഇതേ ചാനലുകളാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് തെളിവുകള്‍ ലഭിച്ചതായി യോഗത്തില്‍ അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാര സംരക്ഷണത്തിനെതിരെ സര്‍ക്കാര്‍ നിലപാടെടുത്തപ്പോഴാണ് എന്‍.എസ്.എസ്. മുന്‍പ് ശബ്ദമുയര്‍ത്തിയത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റെ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.

Latest News

*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം: നാലുപേര്‍ പോലീസ് പിടിയില്‍
October 11, 2026
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ; മുഖ്യമന്ത്രി സുഹൈല്‍ അഫ്രീദി അറസ്റ്റില്‍
October 11, 2026
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
'എന്നെ തടങ്കലില്‍ വെച്ചതല്ല, തട്ടിക്കൊണ്ടുപോയതാണ്': മോചിതനായ ശേഷം ധ്രുവ് രാഠി
October 11, 2026