l o a d i n g

ഗൾഫ്

മിന്നുന്ന പ്രകടനവുമായി സൗദി സിനിമ വ്യവസായം, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിപണി

Thumbnail
Publisher By     എ.എം. സജിത്ത്
October 2, 2025

ജിദ്ദ- സൗദി അറേബ്യയുടെ ഫിലിം കമ്മീഷന്‍ പുറത്തിറക്കിയ 2024-ലെ ആദ്യ വാര്‍ഷിക ചലച്ചിത്ര വ്യവസായ റിപ്പോര്‍ട്ട്, രാജ്യത്തെ ചലച്ചിത്ര മേഖലയിലെ റെക്കോര്‍ഡ് പ്രകടനം വെളിപ്പെടുത്തി. വരുമാനത്തിന്റെ കാര്യത്തില്‍ മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ചലച്ചിത്ര വിപണിയെന്ന സൗദിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പ്രകാരം, 2024-ല്‍ സൗദി അറേബ്യയിലെ ആകെ ബോക്സ് ഓഫീസ് വരുമാനം ഏകദേശം 845.6 ദശലക്ഷം റിയാല്‍ ആണ്. 17.5 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റഴിച്ചത്. 2023-നെ അപേക്ഷിച്ച് വരുമാനത്തില്‍ നേരിയ കുറവുണ്ടായെങ്കിലും, പ്രാദേശികമായി സൗദി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. വരുമാനം കുറഞ്ഞതിന് കാരണം, 2020 മുതല്‍ ശരാശരി ടിക്കറ്റ് വിലയില്‍ 28% കുറവുണ്ടായതാണ്.

2024-ല്‍ 18 സൗദി സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. 'ദി നൈറ്റ് ഗാര്‍ഡ്' ആണ് സൗദി ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ സിനിമ 28.7 ദശലക്ഷം റിയാല്‍ നേടി. പിന്നാലെ 'ഷബാബ് അല്‍-ബോംബ്' 26.6 ദശലക്ഷം റിയാല്‍ നേടി. പ്രാദേശിക സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത് (6,33,000 ടിക്കറ്റുകള്‍) ഈ ചിത്രമാണ്. 'നൗറ', 'അഹ്ലാം അല്‍-അസ്ര്‍', 'ലൈല്‍ നഹാര്‍' തുടങ്ങിയ മറ്റ് സൗദി നിര്‍മ്മിത സിനിമകളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

അന്താരാഷ്ട്ര സിനിമകളില്‍, അമേരിക്കന്‍ സിനിമകള്‍ക്കാണ് സൗദി ബോക്സ് ഓഫീസില്‍ ആധിപത്യം. വരുമാനത്തിന്റെ 61% അവരാണ് നേടിയത്. ഈജിപ്ഷ്യന്‍ സിനിമകള്‍ 25% വരുമാനം നേടി രണ്ടാം സ്ഥാനത്തും, സൗദി സിനിമകള്‍ 7% സംഭാവന നല്‍കി മൂന്നാം സ്ഥാനത്തുമെത്തി.

ഈ വര്‍ഷം സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രം അമേരിക്കന്‍ സിനിമയായ 'ബാഡ് ബോയ്സ്: റൈഡ് ഓര്‍ ഡൈ' ആണ് (88 ദശലക്ഷം റിയാല്‍). ഈജിപ്ഷ്യന്‍ സിനിമയായ 'വെലാദ് റിസ്‌ക് 3' (40 ദശലക്ഷം റിയാല്‍) തൊട്ടുപിന്നാലെയുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ സിനിമാശാലകളുടെ എണ്ണം 64 ആയി വര്‍ധിച്ചു, 630 സ്‌ക്രീനുകളാണ് മൊത്തം. സ്റ്റുഡിയോ സ്പേസ് 100,000 ചതുരശ്ര മീറ്റര്‍ കവിഞ്ഞു. കൂടാതെ, പ്രധാനപ്പെട്ട അന്താരാഷ്ട്ര നിര്‍മ്മാണ സംരംഭങ്ങളെ ആകര്‍ഷിക്കാന്‍, 7,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള 'എക്സ് സ്റ്റുഡിയോസ്' ഉടന്‍ റിയാദില്‍ തുറക്കും.

സിനിമാറ്റിക് ഇവന്റുകളിലും മികച്ച മുന്നേറ്റം ഉണ്ടായി. സൗദി ഫിലിം ഫോറം-2024ല്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള 70,000-ത്തിലധികം പേര്‍ പങ്കെടുത്തു. മുന്‍ പതിപ്പില്‍ 60,000 ആയിരുന്നു. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 75,000-ത്തിലധികം സന്ദര്‍ശകര്‍ എത്തുകയും 225 പ്രാദേശിക, അന്താരാഷ്ട്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

ഈ വര്‍ഷം സൗദി സിനിമകള്‍ക്ക് 50 പ്രാദേശിക, അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചു, ഇതില്‍ 11 സിനിമകള്‍ക്ക് ഫിലിം കമ്മീഷന്റെ പിന്തുണയുണ്ടായിരുന്നു. 2024 സൗദി ചലച്ചിത്ര വ്യവസായത്തിന് ഒരു സുപ്രധാന വഴിത്തിരിവായിരുന്നുവെന്നും ഫിലിം കമ്മീഷന്‍ നിരീക്ഷിക്കുന്നു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026