l o a d i n g

ഗൾഫ്

എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ്, എടപ്പ ഓണം പോന്നോണം 2025 ആഘോഷിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 1, 2025

റിയാദ്: എടപ്പ ഓണം പോന്നോണം 2025 എന്ന പേരില്‍ മുര്‍സലാത്തിലുള്ള ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ എറണാകുളം ജില്ല പ്രവാസി അസോസിയേഷന്‍ റിയാദ് നടത്തിയ ഓണാഘോഷത്തില്‍ മെമ്പര്‍മാരെക്കൂടാതെ റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ ക്ഷണിക്കപ്പെട്ട അഥിതികളുമുള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. ജസീര്‍ കോതമംഗലം, രഞ്ജു കൊച്ചി, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം, നിറപറ, ഊഞ്ഞാല്‍, വഞ്ചി, തെയ്യം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാ രൂപങ്ങള്‍ കൊണ്ടും മറ്റ് വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും റിയാദിലെ പ്രവാസ ലോകത്തിന് എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഓണാഘോഷമായി മാറ്റുവാന്‍ എടപ്പ ഓണം പോന്നോണം 2025 നു കഴിഞ്ഞു. ജൂബി ലൂക്കോസിന്റെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ വിവിധ കലാ പരിപാടികളും നടത്തുകയും, എടപ്പ വുമണ്‍സ് കളക്റ്റീവിന്റെ താലപ്പൊലി, ബീറ്റ്സ് ഓഫ് റിയാദ് ടീമിന്റെ ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും നടന്നു.

പ്രോഗ്രാം കണ്‍വീനര്‍ ഗോപകുമാര്‍ പിറവത്തിന്റെ ആമുഖത്തോട് തുടങ്ങിയ സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഓണം മലയാളികള്‍ക്ക് കേവലം ഒരു ഉത്സവം മാത്രമല്ല, പ്രവാസികള്‍ക്ക് അത് ഗൃഹാതുരത്വത്തിന്റെ ഒത്തൊരുമയുടെ ഒരു ആഘോഷം കൂടിയാണ് എന്ന് ഉണര്‍ത്തുകയുണ്ടായി. റിയാദിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, ജയന്‍ കൊടുങ്ങല്ലൂര്‍ (റിയാദ് മീഡിയ ഫോറം), സെയ്ഫ് കായംകുളം (ഫോര്‍ക്ക), സംഘടനയുടെ ട്രഷറര്‍ ഡൊമിനിക് സാവിയോ, വൈസ് പ്രസിഡന്റുമാരായ ജിബിന്‍ സമദ് കൊച്ചി, ലാലു വര്‍ക്കി, ജോയിന്റ് സെക്രട്ടറി അഡ്വ. അജിത്ഖാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ് ആലുവ, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ ഷുക്കൂര്‍ ആലുവ, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ എം സാലി ആലുവ, കോര്‍ഡിനേറ്റര്‍ അംജദ് അലി, എടപ്പ വുമണ്‍സ് കളക്റ്റീവ് പ്രസിഡന്റ് നസ്രിയ ജിബിന്‍, സെക്രട്ടറി സൗമ്യ തോമസ്, ട്രഷറര്‍ അമൃത മേലേമഠം, പ്രോഗ്രാം കണ്‍വീനര്‍ നൗറീന്‍ ഹിലാല്‍ എന്നിവര്‍ ഓണാശംസകള്‍ നേര്‍ന്നു. പ്രോഗ്രാമിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ TCE ഇലക്ട്രോണിക്‌സ്, Colmo ventures , അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധികള്‍ക്കു മെമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു.

പ്രോഗ്രാം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അജ്നാസ് ബാവുവിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരം ഫണ്‍ ഗെയ്മ്‌സുകള്‍ നടത്തി. എടപ്പ വനിത വേദി അവതരിപ്പിച്ച തിരുവാതിര പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഗൃഹാതുരുത്വം നല്‍കി. മുഹമ്മദ് സഹല്‍, നസ്രിയ ജിബിന്‍, നൗറിന്‍ ഹിലാല്‍, സൗമ്യ തോമസ് എന്നിവരുടെ നേതൃത്വത്തില്‍ എടപ്പ ടീം സംയുക്തമായി അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ജോയ്സ് പോളിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ ഡാന്‍സുകള്‍ തുടങ്ങിയവ സദസ്സിന്റെ കയ്യടി ഏറ്റുവാങ്ങി.

അജീഷ് ചെറുവട്ടൂര്‍, കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്‍, റഹീം ഹസ്സന്‍, സാജു ദേവസ്സി, റോയ് ജോര്‍ജ്, നാസര്‍ ആലുവ, പിവി പരീത്, റിജോ ഡൊമിനികോസ് , കരീം കാട്ടുകുടി, ഷെമീര്‍ മുഹമ്മദ്, അലി തട്ടുപറമ്പില്‍, നിസാം ഇസ്മായില്‍ സേട്ട്, അമീര്‍ ആലുവ, നവാസ് അറക്കല്‍, രാഹുല്‍ രാജ്, മുജീബ് മൂലയില്‍, അബ്ദുല്‍ഖയ്യും, തന്‍സില്‍ ജബ്ബാര്‍, പ്രവീണ്‍ ജോര്‍ജ്, ഷെബി അലി, ഫാരിസ്, നജു കബീര്‍, സുജാ ഗോപകുമാര്‍, മിനിവകീല്‍, എലിസബത് , സ്വപ്ന ഷുക്കൂര്‍, സഫ്ന അമീര്‍, ആതിര എം നായര്‍, കാര്‍ത്തിക, മിനുജ മുഹമ്മദ്,അഞ്ജു, ലിയ ഷജീര്‍, നസ്രിന്‍ റിയാസ്, റിസ്വാന, സിനി ഷറഫുദ്ധീന്‍, റ്റിസ് ഷാനി എന്നിവര്‍ പ്രോഗ്രാമിന് വേണ്ട വിവിധ സപ്പോര്‍ട്ടുകള്‍ നല്‍കി.

അവതരണത്തിലെ വ്യത്യസ്ത കൊണ്ട് സ്റ്റേജ് നിയന്ത്രിച്ച താജുദ്ദിന്‍, ബിസ്മി എന്നിവര്‍ പ്രേക്ഷകരുടെ മനം കവരുകയുണ്ടായി. ബീറ്റ്സ് ഓഫ് റിയാദിന്റെ നാസിക് ഡോളോട് കൂടി അവസാനിച്ച ഓണ പരിപാടികള്‍ക്ക് സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ജോയിന്റ് ട്രഷറര്‍ അമീര്‍ കാക്കനാട് നന്ദിയും പറഞ്ഞു.

Latest News

 വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
വിമാനത്താവളത്തിന് നേരെയുള്ള ഹൂതി ആക്രമണം: ഉംറ തീര്‍ത്ഥാടകരുടെ സുരക്ഷക്ക് ഭീഷണിയാവുന്നു
October 12, 2026
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
ഫാമിലി കോണ്‍ഫറന്‍സ്: ബവാദി ഏരിയ പ്രചാരണോല്‍ഘാടനം സംഘടിപ്പിച്ചു
October 12, 2026
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്;  പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
മാസപ്പടി കേസ് പുതിയ ഘട്ടത്തിലേക്ക്; പിണറായിയെ പ്രതിയാക്കി ഇന്ന് കേസെടുക്കും
October 12, 2026
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
റിയാദ് വിമാനത്താവളത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പാകിസ്ഥാന്‍ പൗരന്‍ കൊല്ലപ്പെട്ടു; 11 പേര്‍ക്ക് പരിക്ക്
October 12, 2026
പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026