l o a d i n g

ഗൾഫ്

എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്ന നടപടി പ്രതിഷേധാര്‍ഹം: സൗദി കെ.എം.സി.സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2025

റിയാദ്: കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹവും തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും സൗദി കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഒക്ടോബര്‍ അവസാന വാരം നിലവില്‍ വരുന്ന ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 75 ഓളം സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 25 സര്‍വീസുകള്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് വെട്ടിക്കുറയ്ക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഈ നീക്കവുമായി മുന്നോട്ട് പോകുന്ന പക്ഷം വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ ആവശ്യമാണെന്ന. കാര്യം കെഎംസിസി നേതാക്കള്‍ മാതൃ സംഘടനയായ മുസ്ലിംലീഗ് നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസ് വെട്ടികുറക്കല്‍ നടപടിയുമായി മുന്നോട്ട് പോകുന്നത് പ്രവാസികള്‍ക്ക് വലിയ യാത്ര ദുരിതമാണ് സമ്മാനിക്കുകയെന്ന് മുഖ്യ രക്ഷാധികാരി കെ. പി മുഹമ്മദ്കുട്ടി, പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറര്‍ അഹമ്മദ് പാളയാട്ട്, ചെയര്‍മാന്‍ ഖാദര്‍ ചെങ്കള എന്നിവര്‍ പറഞ്ഞു.

ഈ നീക്കം സാധാരണക്കാരായ പ്രവാസികളെ ഗുരുതരമായി ബാധിക്കുമെന്നും വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതിനും യാത്രാദുരിതങ്ങള്‍ക്കും ഇത് വഴിവെക്കുമെന്നും ആയതിനാല്‍ ഈ നീക്കത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പിന്‍മാറണമെന്നും സഊദി കെഎംസിസി നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രവാസികളെ ദുരിതത്തിലാക്കുന്ന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി, മുഖ്യമന്ത്രി , എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് മാനേജ്മെന്റ് എന്നിവര്‍ക്ക് അടിയന്തര സന്ദേശമയക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Latest News

പവര്‍ ബാങ്കില്‍ നിന്ന് തീ;  ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
പവര്‍ ബാങ്കില്‍ നിന്ന് തീ; ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി
October 12, 2026
പ്രതിപക്ഷ നേതാക്കളുമായി  കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച സാധ്യമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
October 12, 2026
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
പ്രതിഷേധം കോണോട്ട്‌പ്ലേസിലേക്ക്, മെട്രോ നിയന്ത്രണം തുടരുന്നു
October 12, 2026
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
*റിയാദ് വിമാനത്താവള ആക്രമണം: ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരൻ മരിച്ചു; 10 പേർ ചികിത്സയിൽ*
October 11, 2026
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
ഡോ. കെ.പി. സുലൈമാന്‍ ഹാജിക്ക് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സ്വീകരണം നല്‍കി
October 11, 2026
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ റിയാദ് ഒഐസിസിയുടെ പ്രതിഷേധ വലയം
October 11, 2026
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; ടെര്‍മിനല്‍ 4-ല്‍ തീപിടിത്തം
October 11, 2026
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
ദമ്മാമില്‍ ആവേശത്തിരയിളക്കി 'HMR മാഡ്രിഡ് സോക്കര്‍ 2026'-ന് വര്‍ണ്ണാഭമായ തുടക്കം
October 11, 2026
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
വായനയുടെയും എഴുത്തിന്റെയും അനുഭവലോകം തുറന്ന് 'എഴുത്തുകാരും പുസ്തകങ്ങളും'
October 11, 2026
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ പരിശീലന ക്യാമ്പ് സമാപിച്ചു
October 11, 2026